17 July Wednesday

എൻ എൻ പിള്ളയെ അനുസ‌്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019
തൃശൂർ
ചാക്കോള ഓപ്പൻ–-റോസി അനുസ‌്മരണത്തിന്റെ ഭാഗമായി   കലാകാരന്മാരെ ആദരിച്ചു. എൻ എൻ പിള്ള അനുസ‌്മരണവും  അവാർഡ‌് ദാനവും നടത്തി.  സിബി മലയിൽ ഉദ‌്ഘാടനം ചെയ‌്തു. ഫാ. ഡേവിസ‌് ചിറമ്മൽ അധ്യക്ഷനായി. ആർട്ടിസ‌്റ്റ‌് സുജാതൻ, എൻ എൻ പിള്ള അനുസ‌്മരണം നടത്തി. സിബി മലയിൽ, നടൻ വിജയരാഘവൻ, നാടകസംവിധായകരായ പ്രദീപ‌് റോയ‌്, രാജീവൻ മമ്മിളി, നടൻ സി ജി സുനിൽകുമാർ എന്നിവരെ ചടങ്ങിൽ  ആദരിച്ചു. സിനിമാ സഹസംവിധായകൻ ഷാജി, സംവിധായകൻ അൻസാർ ഇബ്രാഹിം,  നാടകകൃത്ത‌് സുരേഷ‌് മേപ്പയൂർ, നടി പിരപ്പൻകോട‌് ശാന്ത, നടൻ പി ഡി പൗലോസ‌് എന്നിവർക്ക‌് അവാർഡുകൾ സമ്മാനിച്ചു. നാടകകൃത്ത‌് സി എൽ ജോസ‌്,   ഹേമന്ദ‌്കുമാർ എന്നിവർ  സംസാരിച്ചു. സി ജെ ജോൺ  സ്വാഗതവും ബാബു ചാക്കോള നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top