15 October Tuesday

രാത്രിയിൽ വീടിനുനേരെ പടക്കമെറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019
മറ്റത്തൂർ
വീടുകൾക്കുനേരെ രാത്രിയിൽ പടക്കമേറ‌്.  സിഐടിയു തൊഴിലാളി നാഡിപ്പാറ തൊണ്ടുപറമ്പിൽ സുന്ദരന്റെ വീടിനു നേരെ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് പടക്കമേറുണ്ടായത്. സിപിഐ എം നാഡിപ്പാറ ബ്രാഞ്ച് അംഗം കുന്നുമ്മേൽ ഷാജുവിന്റെ വീടിനു നേരെ കഴിഞ്ഞ മൂന്നാം തീയതി രാത്രിയിൽ പടക്കമേറുണ്ടായി.സംഭവത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ ശിവരാമൻ,  പികെഎസ് കൊടകര ഏരിയ സെക്രട്ടറി പി കെ കൃഷ്ണൻകുട്ടി, സിപിഐ എം മറ്റത്തൂർ ലോക്കൽ സെക്രട്ടറി എം ആർ രഞ്ജിത്ത‌് എന്നിവർ പ്രതിഷേധിച്ചു.   സമാധാനാന്തരീക്ഷം നിലനിൽക്കുന്ന ഇവിടെ ചിലർ മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമത്തിലാണ്. വെള്ളിക്കുളങ്ങര പൊലീസിൽ  പരാതി നൽകി.
പ്രധാന വാർത്തകൾ
 Top