മണ്ണുത്തി
കേരള വെറ്ററിനറി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെവിയുഇഎ പ്രസിഡന്റ് യു രവിചന്ദ്രൻ അധ്യക്ഷനായി. കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി പി എസ് രഘുനാഥ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ വി പ്രഫുൽ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി വി ഉണ്ണികൃഷ്ണൻ, കെജിഎൻഎ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ്, ടിഒവിയുകെ ജനറൽ സെക്രട്ടറി ഡോ. അഭിലാഷ്, സി എസ് ഗോപുകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ ആർ രവി സ്വാഗതവും കെവിയുഇഎ ജനറൽ സെക്രട്ടറി സി ആർ സന്തോഷ് നന്ദിയും പറഞ്ഞു. യാത്രയയപ്പ് യോഗം കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം എം എം അവറാച്ചൻ ഉദ്ഘാടനം ചെയ്തു. കെ മോഹൻദാസ്, കെ ആർ കുമാരൻ, പി സതികുമാർ, കെ കെ ബാബു എന്നിവർ സംസാരിച്ചു. കെവിയുഇഎ വൈസ് പ്രസിഡന്റ് ജി വി സാജു സ്വാഗതവും പി കെ നിദാൽ നന്ദിയും പറഞ്ഞു.
കെവിയുഇഎ ഭാരവാഹികൾ: സി ആർ സന്തോഷ് (പ്രസിഡണ്ട്), കെ സുനിൽ (സെക്രട്ടറി), അബുബക്കർ (ട്രഷർ ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..