02 December Wednesday

നാടാകെ സംഘപരിവാര്‍–- കോണ്‍ഗ്രസ് വിരുദ്ധവികാരം

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020

 

തൃശൂർ
സമാധാനാന്തരീക്ഷം തകർക്കാൻ കച്ചകെട്ടിയിറങ്ങിയ സംഘപരിവാർ–- കോൺഗ്രസ് ക്രിമിനലുകൾക്കെതിരെ നാടാകെ പ്രതിഷേധം അലയടിക്കുന്നു. കോൺഗ്രസിന്റെയും ബിജെപി–- ആർഎസ്എസ് സംഘത്തിന്റെയും നേതൃത്വത്തിൽ ജില്ലയിൽ സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ഉശിരന്മാരായ 60പേരെയാണ് ഇന്നേവരെ കൊന്നുതള്ളിയത്. കാലങ്ങളായി കൊലപാതക രാഷ്ട്രീയത്തിൽനിന്ന് പിന്മാറാൻ തയ്യാറാകാതെ, കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ട് വീണ്ടും കൊലക്കത്തിയുമായി ഇറങ്ങുകയാണ്  ക്രിമിനൽസംഘം.
നാടിന്റെയാകെ പ്രിയപ്പെട്ടവരായ സിപിഐ എമ്മിന്റെ മികച്ച പ്രവർത്തകരെ തെരഞ്ഞുപിടിച്ചാണ് കോൺഗ്രസ്–- സംഘപരിവാരം കൊലപ്പെടുത്തുന്നത്. നാട്ടിലെ യുവാക്കളെ മയക്കുമരുന്നും മറ്റു പ്രലോഭനങ്ങളും നൽകി ക്രിമിനൽവാസനയിലേക്ക് തിരിച്ചുവിട്ടാണ് ഈ സംഘം കൊലപാതകങ്ങൾ ഓരോന്നായി നടത്തുന്നത്. കോൺഗ്രസുകാരാകട്ടെ പരസ്പരം ഏറ്റുമുട്ടി കൊല്ലപ്പെടുന്ന സ്ഥിതിയും ജില്ലയിൽ പലപ്പോഴായി ഉണ്ടായി. 
ഏറ്റവും ഒടുവിൽ സിപിഐ എം കുന്നംകുളം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ രാത്രിയുടെ മറവിൽ വകവരുത്തിയത്  സംഘപ്രചാരകൻ നന്ദനന്റെ നേതൃത്വത്തിലുള്ള ആർഎസ്എസ് ക്രിമിനൽസംഘമാണ്. കൊല്ലാക്കൊലചെയ്തിട്ടും, അപലപിക്കാതെ, തങ്ങളല്ലെന്ന കപടപ്രചാരണത്തിനാണ് ബിജെപി–- ആർഎസ്എസ് നേതൃത്വം ശ്രദ്ധകേന്ദ്രീകരിച്ചത്. ഒരോ കൊലപാതകം അരങ്ങേറുമ്പോഴും സിപിഐ എം സംയമനം പാലിക്കുന്നതുകൊണ്ടുമാത്രമാണ് കലാപത്തിലേക്ക് കാര്യങ്ങൾ എത്താത്തത്. 
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ഐക്യമുന്നണിയുടെ കൺവീനറുമായിരുന്ന അഴീക്കോടൻ രാഘവനെ കുത്തിക്കൊലപ്പെടുത്തിയത് തൃശൂർ ചെട്ടിയങ്ങാടിയിലാണ്. കോൺഗ്രസ് വിട്ട് സിപിഐ എമ്മിലെത്തിയ മുൻ ഡിസിസി പ്രസിഡന്റും എംഎൽഎയുമായിരുന്ന അബ്ദുൾഖാദറിനെയും മത്സ്യത്തൊഴിലാളി അഹമ്മുവിനെയും വെടിവച്ച് കൊന്നത് കോൺഗ്രസ് ഗുണ്ടകളാണ്. ഇ കെ ബാലൻ, ആർ കെ കൊച്ചനിയൻ, കെ ആർ തോമസ് തുടങ്ങീ  വൻനിരയാണ് ഈ ക്രിമിനലുകളുടെ കൊലക്കത്തിക്കിരയായിട്ടുള്ളത്. 2000മുതൽ 2020വരെ 26 സിപിഐ എം–- ഡിവൈഎഫ്ഐ–- എസ്എഫ്ഐ പ്രവർത്തകരെയാണ് ആർഎസ്എസ്–- ബിജെപി–- കോൺഗ്രസ് ക്രിമിനലുകൾ കൊലപ്പെടുത്തിയത്. കൊലപാതകരാഷ്ട്രീയത്തിനെതിരെ വ്യാപകപ്രതിഷേധമാണുയരുന്നത്. വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ സിപിഐ എം നേതൃത്വത്തിൽ നാടാകെ പ്രതിഷേധസംഗമങ്ങൾ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top