27 September Tuesday
പികെഎസ്‌ ജാഥ ഇന്ന്‌ പാലക്കാട്ട്‌

സാംസ്‌കാരിക ജില്ലയിൽ വൻ വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

പികെഎസ്‌ സംസ്ഥാന സമര പ്രചരണ ജാഥക്ക്‌ തൃശൂരിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്‌റ്റൻ 
അഡ്വ .കെ സോമപ്രസാദ്‌ സംസാരിക്കുന്നു

 
തൃശൂർ
ജനമനസ്സുകളിൽ ഇടംപിടിച്ച്‌ പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമര പ്രചാരണ ജാഥ  ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ഭൂമി, വീട്, സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം എന്നീ മുദ്രാവാക്യം ഉയർത്തി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുന്ന ജാഥയ്‌ക്ക്‌ തൃശൂരിലെ ഗ്രാമ–- നഗരപ്രദേശങ്ങളിൽ വൻ വരവേൽപ്പ്‌ നൽകി. 
അഡ്വ. കെ സോമപ്രസാദ്‌ ക്യാപ്‌റ്റനും വണ്ടിത്തടം മധു വൈസ്‌ ക്യാപ്‌റ്റനും വി ആർ ശാലിനി മാനേജരും അഡ്വ. കെ ശാന്തകുമാരി എംഎൽഎ, എസ് അജയകുമാർ, സി കെ ഗിരിജ എന്നിവർ സ്ഥിരാംഗങ്ങളുമാണ്‌. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വർണക്കുടകളും വാദ്യമേളങ്ങളും വാഹനങ്ങളുടെ അകമ്പടിയോടെയുമാണ്‌ ജാഥയെ വരവേറ്റത്‌.  
രാവിലെ ചാലക്കുടിയിൽനിന്നാണ്‌ വ്യാഴാഴ്‌ചയിലെ പര്യടനം ആരംഭിച്ചത്‌. പുതുക്കാട്, ചേർപ്പ്, തൃശൂർ, പുഴയ്ക്കൽ, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നൂറുകണക്കിന്‌ ബഹുജനങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി  ചേലക്കരയിൽ സമാപിച്ചു. ചാലക്കുടിയിൽ സംഘാടക സമിതി ചെയർമാൻ കെ എസ് അശോകൻ അധ്യക്ഷനായി.  പുതുക്കാട്‌ എം എ ഫ്രാൻസിസും തൃശൂരിൽ കെ രവീന്ദ്രനും ചേർപ്പിൽ എ എസ്‌ ദിനകരനും പുഴയ്‌ക്കലിൽ കെ എസ്‌ സുഭാഷും വടക്കാഞ്ചേരിയിൽ ഡോ. കെ ഡി ബാഹുലേയനും ചേലക്കരയിൽ കെ കെ മുരളീധരനും അധ്യക്ഷരായി. 
വെള്ളിയാഴ്‌ച പാലക്കാട് ജില്ലയിൽ ജാഥ പര്യടനം നടത്തും. ഒക്ടോബർ മൂന്നിന്റെ സെക്രട്ടറിയറ്റ് മാർച്ചിന്റെ പ്രചാരണവുമായാണ്‌ ജാഥ സംസ്ഥാന വ്യാപകമായി പര്യടനം നടത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top