18 September Saturday
പാചകവാതക വിലവര്‍ധന

കർഷകത്തൊഴിലാളികുടെ അടുപ്പുകൂട്ടി സമരം

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

കെഎസ് കെടിയു വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അടുപ്പുകൂട്ടി സമരം പൂങ്കുന്നം സെന്ററിൽ സംസ്ഥാന പ്രസി-ഡന്റ് എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് ‘അടുക്കള പൂട്ടിക്കരുത്’ എന്ന മുദ്രാവാക്യമുയർത്തി കെഎസ്‌കെടിയു വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഏരിയ കേന്ദ്രങ്ങളിലും വില്ലേജ് കേന്ദ്രങ്ങളിലും കർഷകത്തൊഴിലാളികൾ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. 
കോവിഡ് മാനദണ്ഡം പാലിച്ച്‌ നടന്ന സമരത്തിൽ നൂറുകണക്കിന്‌ സ്‌ത്രീകൾ അണിനിരന്നു. പാചകവാതക വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനുള്ള ശക്തമായ താക്കീതായി സമരം മാറി. ഏരിയ കേന്ദ്രങ്ങളിൽ രാവിലെയും വില്ലേജ് കേന്ദ്രങ്ങളിൽ വൈകിട്ടുമാണ് സമരം സംഘടിപ്പിച്ചത്. 
തൃശൂർ പൂങ്കുന്നം സെന്ററിൽ കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ്‌ എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്തു. വനിതാ സബ്‌ കമ്മിറ്റി ഏരിയ കൺവീനർ ഷൈലജ അജയ്ഘോഷ് അധ്യക്ഷയായി. ഏരിയ സെക്രട്ടറി എ ആർ കുമാരൻ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി കെ വാസു തൃപ്രയാറിലും ജില്ലാ പ്രസിഡന്റ്‌ എം കെ പ്രഭാകരൻ പുതുക്കാടും കേന്ദ്ര വർക്കിങ്‌ കമ്മിറ്റിയംഗം ലളിത ബാലൻ കൈപ്പറമ്പിലും വനിതാ ജില്ലാ കൺവീനർ ബിന്ദു പുരുഷോത്തമൻ വടക്കാഞ്ചേരി സെന്ററിലും ജില്ലാ ട്രഷറർ വർഗീസ് കണ്ടംകുളത്തി ഇരിങ്ങാലക്കുട ഹെഡ്പോസ്റ്റോഫീസിനു മുന്നിലും സമരം ഉദ്‌ഘാടനം ചെയ്‌തു. 
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ  മൂർക്കനിക്കരയിലും കെഎസ്‌കെടിയു ജില്ലാ ഭാരവാഹികളായ എ എസ് ദിനകരൻ കാഞ്ഞാണിയിലും കെ എ വിശ്വംഭരൻ മതിലകത്തും കെ ജെ ഡിക്സൻ ഒല്ലൂർ സെന്ററിലും പി മോഹൻദാസ് ചേലക്കരയിലും ബി ഡി ദേവസി ചാലക്കുടി പോസ്റ്റോഫീസിനു മുന്നിലും കെ എം അഷറഫ് കുന്നംകുളം ടൗണിലും വനിതാ സബ്കമ്മിറ്റി ഭാരവാഹികളായ മല്ലിക ചാത്തുക്കുട്ടി മാളയിലും സിന്ധു സുബ്രഹ്മണ്യൻ മുത്തുള്ളിയാലിലും ഷീല ചന്ദ്രൻ ചാവക്കാട് പോസ്റ്റോഫീസിനു മുന്നിലും ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top