06 July Wednesday
ഫ്ലാഷ് മോബ് നടത്തി

സംസ്ഥാന റവന്യൂ കലോത്സവം 24ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ പ്രചാരണാർഥം അവതരിപ്പിച്ച ഫ്ലാഷ് മോബ്

തൃശൂർ
സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ പ്രചാരണാർഥം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. താലൂക്ക് കോമ്പൗണ്ട്, കിഴക്കേക്കോട്ട, കലക്ടറേറ്റ്, ശക്തൻ സ്റ്റാൻഡ്‌, മണ്ണുത്തി എന്നിവിടങ്ങളിലായി നടന്ന ഫ്ലാഷ്‌മോബിൽ റവന്യൂ ജീവനക്കാർ ഉൾപ്പെടെ ഭാഗമായി. മിനർവ അക്കാദമി വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ഫ്ലാഷ് മോബ് അരങ്ങേറിയത്. മുനിസിപ്പൽ ഓഫീസ്, വടക്കേ സ്റ്റാൻഡ്‌, പാറമേക്കാവ്, പടിഞ്ഞാറേ കോട്ട-, ഒളരി എന്നീ കേന്ദ്രങ്ങളിൽ വ്യാഴാഴ്‌ചയും പൂങ്കുന്നം, മുതുവറ, റെയിൽവേ സ്റ്റേഷൻ, നായ്ക്കനാൽ, സ്റ്റുഡന്റ്സ് കോർണർ എന്നിവിടങ്ങളിൽ വെള്ളിയാഴ്‌ചയും  ഫ്ലാഷ്‌മോബ് അരങ്ങേറും. വെള്ളിയാഴ്ച പകൽ 3.30ന് സ്വരാജ് റൗണ്ടിൽ നടക്കുന്ന വർണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെ സംസ്ഥാന റവന്യൂ കലോത്സവത്തിന് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ തെക്കേഗോപുര നട, ടൗൺ ഹാൾ, റീജണൽ തിയറ്റർ, സിഎംഎസ് സ്‌കൂൾ എന്നിവിടങ്ങളാണ് പ്രധാന വേദികൾ. കലോത്സവത്തിന് 14 ജില്ലാ ടീമുകളും ഒരു ഹെഡ്‌ക്വാർട്ടേഴ്സ് ടീമും ഉൾപ്പെടെ 15 ടീമുകൾ പങ്കെടുക്കും. 39 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ജില്ലാ കലക്ടർമാർ ഉൾപ്പെടെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. 24ന് രാവിലെ ഒമ്പത് മുതൽ മത്സരങ്ങൾ ആരംഭിക്കും.  26ന് വൈകിട്ട് 4.30 മുതൽ സമാപനസമ്മേളനവും സമ്മാനദാനവും പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിൽ നടക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, സർവീസ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top