06 August Friday

ട്രൈബൽ വിദ്യാർഥികൾക്ക് 
ഡിവൈഎഫ്ഐ സഹായഹസ്‌തം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021

ട്രൈബൽ വിദ്യാർഥികൾക്കുള്ള ഡിവെെഎഫ്ഐ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ മൊബെെൽ വിതരണം 
മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

പുതുക്കാട് 
ഡിവൈഎഫ്ഐ കൊടകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നോ ഡിജിറ്റൽ ഡിവൈഡ് ക്യാമ്പെയിന്റെ ഭാഗമായി ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ ഡിജിറ്റൽ ചലഞ്ച് വഴി സമാഹരിച്ച മൊബൈൽ ഫോണുകൾ കൊടകര ഏരിയയിലെ ട്രൈബൽ വിദ്യാർഥികൾക്ക് വിതരണം ചെയ്തു. 
സംസ്ഥാന  പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ പി എ മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ  ബ്ലോക്ക്‌  പ്രസിഡന്റ് പി എൻ വിഷ്ണു അധ്യക്ഷനായി. 
കെ കെ രാമചന്ദ്രൻ എംഎൽഎ,   പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ആർ രഞ്ജിത്ത്‌, സിപിഐ എം കൊടകര ഏരിയ സെക്രട്ടറി ടി എ രാമകൃഷ്ണൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി അനൂപ്, പ്രസിഡന്റ് കെ വി രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം എൻ വി വൈശാഖൻ  എന്നിവർ സംസാരിച്ചു.  
ഡിവൈഎഫ്ഐ കൊടകര ബ്ലോക്ക് സെക്രട്ടറി പി ഡി നെൽസൺ സ്വാഗതവും പി എൻ വിനീഷ്  നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top