തൃശൂർ
സിപിഐ എം നേതൃത്വത്തിൽ എ കെ ജി ദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു. ജില്ലാ, ഏരിയ, ലോക്കൽ, ബ്രാഞ്ച് ഓഫീസുകൾ കൊടിതോരണങ്ങൾകൊണ്ട് പ്രത്യേകം അലങ്കരിച്ചു. ബ്രാഞ്ച്, ലോക്കൽ, ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പാർടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പ്രഭാതഭേരി മുഴക്കി പതാക ഉയർത്തി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ് പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ സംസാരിച്ചു.ദേശാഭിമാനി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണ യോഗം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണൻ ഉദ്‌ഘാടനം ചെയ്‌തു. ലോക്കൽ സെക്രട്ടറി എ ജി സന്തോഷ് അധ്യക്ഷനായി. ഫാസിസം വിഴുങ്ങാനൊരുങ്ങുന്ന ഇന്ത്യൻ ജനാധിപത്യം എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകൻ കെ വി സുധാകരൻ പ്രഭാഷണം നടത്തി. ടോം പനയ്‌ക്കൽ, സി എ പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇ എം എസ് –- എ കെ ജി ദിനാചരണങ്ങളുടെ ഭാഗമായി വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..