30 May Saturday

ആരോഗ്യവകുപ്പിനൊപ്പം കൈകോർത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
തൃശൂർ
വീടും പരിസരവും സ്വയം വൃത്തിയാക്കി ജനം കോവിഡ്‌ വൈറസിനെതിരെ പ്രതിരോധം തീർത്തു. ജില്ലയിൽ  ഏകദേശം 80,000 കുടുംബങ്ങളിൽ ശുചീകരണം നടന്നു. ജനത കർഫ്യൂവിന്റെ ഭാഗമായി ഞായറാഴ്‌ച രാവിലെ മുതൽ കുടുംബാംഗങ്ങൾ തന്നെയാണ്‌ വൃത്തിയാക്കൽ നടത്തിയത്‌.  മന്ത്രി എ സി മൊയ്‌തീൻ തെക്കുംകരയിലെ വീടും പരിസരവും  മന്ത്രി വി എസ്‌ സുനിൽകുമാർ അന്തിക്കാട്ടെ  വീടും പരിസരവും വൃത്തിയാക്കി.  ബ്രേക്ക്‌ ദി ചെയിൻ പ്രചാരണ പ്രവർത്തനത്തിനാണ്‌  ആരോഗ്യ വകുപ്പിനോടൊപ്പം കൈകോർത്ത്‌ ജനം സഹകരിച്ചത്‌. നിരവധി പേർ ഒരേസമയം ക്യാമ്പയിന്റെ ഭാഗമാകുന്നതോടെ വൈറസിന്റെ സാന്ദ്രതയും വ്യാപനവും വലിയ തോതിൽ കുറയ്‌ക്കാനും നിയന്ത്രിക്കാനുമാകും.  
കൈകഴുകുന്നതിനും സാനിറ്റൈസർ  ഉപയോഗിക്കുന്നതിനുമുള്ള സൗകര്യങ്ങളും വിവിധ സംഘടനകൾ  ഒരുക്കിയിരുന്നു. കോട്ടൺ മാസ്‌ക്‌  സൗജന്യമായി വിതരണം ചെയ്‌തും  ‘കൈവിടാതിരിക്കാം  കൈ കഴുകൂ’ എന്ന ആശയവുമായി ജനം   സജീവമായി രംഗത്തുണ്ട്‌.
പ്രധാന വാർത്തകൾ
 Top