27 September Sunday

നിയന്ത്രണം പാലിച്ച് വിശ്വാസി സമൂഹം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
ചേലക്കര 
കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ, സംസ്ഥാന സർക്കാരിന്റെ കോവിഡ് 19 പ്രതിരോധ നിയന്ത്രണം എന്നിവ പാലിച്ച് വിശ്വാസി സമൂഹം. 
ചേലക്കര മേഖലയിലെ കത്തോലിക്ക, യാക്കോബായ, ഓർത്തഡോക്സ്, പെന്തകോസ്ത് പള്ളികളെല്ലാം ഞായറാഴ്ചയായിരുന്നിട്ടും അടഞ്ഞുകിടന്നു. കുർബാനകളുൾപ്പെടെയുള്ള ആരാധനകൾ ഒഴിവാക്കണമെന്ന് വിവിധ സഭാ മേലധ്യക്ഷന്മാർ സർക്കുലർ ഇറക്കിയിരുന്നു. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഞായറാഴ്ചയും ചടങ്ങുകൾ ലഘൂകരിച്ചിരുന്നു. 
ഇടദിവസങ്ങളിൽ നടക്കാറുള്ള കുടുംബയോഗങ്ങളും ഒഴിവാക്കി. മരണ വീടുകളിൽ കർശന നിയന്ത്രണങ്ങളോടെ സംസ്കാര ചടങ്ങുകൾ വളരെ പെട്ടെന്നാണ് വൈദികർ നടത്തിയത്. ദുഃഖവെള്ളി, ഈസ്റ്റർ എന്നിവയുടെ ഭാഗമായുള്ള നോമ്പുകാലമായതിനാൽ പള്ളികളിലെ ആരാധനയ്‌ക്ക് ഏറെ പ്രാധാന്യമുണ്ടെങ്കിലും സാഹചര്യങ്ങൾ കണക്കിലെടുത്ത് വീടുകളിലിരുന്ന് ബൈബിൾ പാരായണവും പ്രാർത്ഥനയും നടത്താനാണ് സഭകൾ ആഹ്വാനം ചെയ്തിട്ടുള്ളത്‌. 
മസ്ജിദുകളിലും പൊതു നിസ്‌കാരങ്ങൾ ഒഴിവാക്കാൻ മഹല്ലുകമ്മിറ്റികളും തീരുമാനമെടുത്തിട്ടുണ്ട്. ദേവസ്വം ബോർഡ് നിയന്ത്രണത്തിലല്ലാത്ത ക്ഷേത്രങ്ങളിലും ചടങ്ങുകൾ ലഘുവായി ക്രമീകരിക്കുകയും സമയക്രമത്തിൽ വ്യത്യാസം വരുത്തുകയും ചെയ്തിട്ടുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top