27 May Wednesday

ക്രിമിനൽ ടോംജിത്ത് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
ഇരിങ്ങാലക്കുട
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസുകളുള്ള ക്രിമിനൽ  പിടിയിൽ. ആലുവ ചുണങ്ങൻവേലി സ്വദേശി ടോംജിത്തി(26)നെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്‌ പി ഫെയ്മസ് വർഗീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. 
ഇരിങ്ങാലക്കുട, മാള, കാട്ടൂർ, കൊരട്ടി തുടങ്ങി നിരവധി സ്റ്റേഷനുകളിൽ കേസുകളുള്ള ഇയാൾ മാസങ്ങളായി ഒളിവിലായിരുന്നു. 
ഇരിങ്ങാലക്കുടയിലും കാട്ടൂരിലും കഴിഞ്ഞദിവസമുണ്ടായ ഗുണ്ടാ ആക്രമണത്തിന്റെ ഭാഗമായി  എത്തിയതായിരുന്നു ഇയാൾ. 
കാട്ടൂർ പൊലീസിനു കൈമാറിയ പ്രതിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡുചെയ്തു. ഇരിങ്ങാലക്കുട എസ്ഐ പി ജി അനൂപ്, എഎസ്ഐ ജഗദീഷ്, സിപിഒമാരായ ജോഷി ജോസഫ്, 
അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് പ്രത്യേക അന്വേഷകസംഘത്തിലുണ്ടായിരുന്നത്.
പ്രധാന വാർത്തകൾ
 Top