16 June Sunday

ഡി സോണ്‍: കലാകിരീടം സെന്റ് തോമസിന്

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019
സുരേഷ‌് എടക്കുന്നി
തൃശൂർ
 ആറുദിവസം പകലിരവുകളെ ആവേശം കൊള്ളിച്ച് കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവ. കോളേജിൽ നടന്ന കലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിന് തിരശ്ശീല വീഴുമ്പോൾ തൃശൂർ 
സെന്റ‌്  തോമസ് കോളേജ് ഓവറോൾ കിരീടം നേടി.  245 പോയിന്റ‌് നേടിയാണ് സെന്റ് തോമസ് കോളേജ് കിരീടം ചൂടിയത്. കൊടകര സഹൃദയ കോളേജ് 167 പോയിന്റോടെ രണ്ടാം സ്ഥാനത്തും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (153)മൂന്നാം സ്ഥാനവും നേടി.
 24 കോളേജുകളിൽനിന്നായി ഏകദേശം എണ്ണായിരത്തോളം കലാകാരന്മാർ മാറ്റുരച്ച കലോത്സവത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബാലഗോപാൽ എസ് മാരാർ കലാപ്രതിഭയായി. അവസാന പോരാട്ടത്തിൽ രണ്ടുപേർ കലാതിലക പട്ടം പങ്കിട്ടു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ആയിഷ ഷെറിൻ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ആശ സുരേഷ് എന്നിവരാണ് കലാതിലക പട്ടത്തിനർഹരായത്. സാഹിത്യ പ്രതിഭക്ക് രണ്ടുപേർ അർഹരായി. ക്രൈസ്റ്റ് കോളേജിലെ അശ്വതിയും, കൊടുങ്ങല്ലൂർ എംഇഎസ് അസ്മാബി കോളേജിലെ ഷർബാനയും. കൊടുങ്ങല്ലൂർ എംഇഎസ് അസ്മാബി കോളേജിലെ  പി ആർ നുബുല ചിത്രപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. 102 ഇനങ്ങളിലാണ‌് മത്സരങ്ങൾ നടന്നത്. 
പ്രൊഫ. കെ യു അരുണൻ എംഎൽഎ  സമ്മാനം നൽകി.  സിൻഡിക്കറ്റ് അംഗവും  കോളേജ് പ്രിൻസിപ്പലുമായ ഡോ. സി സി ബാബു അധ്യക്ഷനായി.  
വി പി ശരത്പ്രസാദ്, യൂണിവേഴ്സിറ്റി വൈസ് ചെയർപേഴ്സൺ ശിൽപ്പ അശോകൻ, സി എസ് സംഗീത് എന്നിവർ സംസാരിച്ചു. എ എ ഷാജീർ ഷലിൽ സ്വാഗതവും  വിജയകുമാർ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top