16 October Saturday

മോട്ടോർവാഹനവകുപ്പ്‌ ഉദ്യോഗസ്ഥർ യൂണിഫോമിടണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
തൃശൂർ
 മോട്ടോർ വാഹന ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച്‌ ജോലി ചെയ്യാൻ  തയ്യാറാവണമെന്ന്‌  കേരള ബസ്‌ ട്രാസ്‌പോർട്ട്‌ അസോസിയേഷൻ ആവശ്യപ്പെട്ടു. 
കോടതി ഉത്തരവ്‌ ഉണ്ടായിട്ടും യൂണിഫോം ധരിച്ച്‌ മോട്ടോർ വാഹന ഉദ്യോഗസ്ഥർ ജോലി ചെയ്യാൻ തയ്യാറാവുന്നില്ല. 
കോടതി ഉത്തരവ്‌ പാലിക്കാതെ സർക്കാരിനെതിരെ മോട്ടോർ വാഹന ഉദ്യോഗസ്ഥർ സമരം പ്രഖ്യാപിച്ചിരിക്കയാണ്‌. വിഷയത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്ന്‌ കെബിടിഎ സെക്രട്ടറിയറ്റ്‌ യോഗം ആവശ്യപ്പെട്ടു. 
സംസ്ഥാന പ്രസിഡന്റ്‌ ജോൺസൻ പടമാടൻ, വൈസ്‌ പ്രസിഡന്റ്‌ കെ ബി സുരേഷ്‌കുമാർ, ജോയിന്റ്‌ സെക്രട്ടറി വി വി മുജീബ്‌ റഹ്‌മാൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top