16 October Saturday

കാട്ടാനക്കൂട്ടത്തിൽ നിന്നും രക്ഷപ്പെട്ട
ടാപ്പിങ് തൊഴിലാളിക്ക്‌ പരിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
ചാലക്കുടി 
ആക്രമിക്കാനായി പാഞ്ഞെത്തിയ കാട്ടാനക്കൂട്ടത്തിൽനിന്നും ടാപ്പിങ്  തൊഴിലാളി ഓടി രക്ഷപ്പെട്ടു. കാലടി പ്ലാന്റേഷൻ കോർപറേഷനിലെ തൊഴിലാളിയായ ഷിജോയാണ് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്.  
വീണ് പരിക്കേറ്റ ഷിജോയെ പിന്നീട് എസ്റ്റേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിരപ്പിള്ളി കാലടി പ്ലാന്റേഷൻ കോർപറേഷനിലെ 14-ാം ബ്ലോക്ക് റബർത്തോട്ടത്തിൽ ചൊവ്വ പകൽ ഏഴോടെയായിരുന്നു സംഭവം. പുലർച്ചയോടെ തോട്ടത്തിലിറങ്ങിയ ആനക്കൂട്ടം പ്ലാന്റേഷൻ ഓഫീസ് കെട്ടിടത്തിനും തകരാർ വരുത്തി. പത്ത്‌  റബർ മരം ഓഫീസ് കെട്ടിടത്തിന് മുകളിലേക്ക് മറിച്ചിട്ടു. തോട്ടത്തിൽ രാവിലെ ആനകളെ കണ്ടതിനെത്തുടർന്ന് ടാപ്പിങ്ങിനെത്തിയ തൊഴിലാളികൾ തിരിച്ചു പോയിരുന്നു. 
ഏറെ നേരത്തിനു ശേഷം വീണ്ടും വന്നപ്പോൾ ആനക്കൂട്ടത്തെ കാണാനായില്ല. ഇതോടെയാണ് 30ഓളം സ്ത്രീകളടങ്ങുന്ന തൊഴിലാളികൾ വീണ്ടും ജോലിക്കെത്തിയത്. വനത്തിലേക്ക് മടങ്ങുകയായിരുന്ന ആനക്കൂട്ടം തൊഴിലാളികളെ കണ്ടതോടെ ഓടിയെത്തുകയായിരുന്നു. പ്രദേശത്ത് കുറച്ചുനാളുകളായി കാട്ടാനശല്യം രൂക്ഷമാണ്. വന്യജീവികളിൽ നിന്നും സംരക്ഷണം നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top