17 September Tuesday

ചേലക്കര കോളേജിൽ എസ്എഫ്‌ഐയുടെ നാമനിർദേശപത്രികകൾ നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

ചേലക്കര ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ എസ്എഫ്ഐയുടെ നോമിനേഷനുകൾ കീറിക്കളയുന്ന കെഎസ്‌യു–- എംഎസ്എഫ് പ്രവർത്തകർ

ചേലക്കര
 ചേലക്കര ആർട്‌സ് ആൻഡ്‌ സയൻസ് കോളേജിൽ തെരഞ്ഞെടുപ്പ്‌ തോൽവി ഭയന്ന് കെഎസ് യു , എംഎസ്എഫ്   സഖ്യം എസ്എഫ്‌ഐയുടെ നാമനിർദേശപത്രികകൾ കീറിക്കളഞ്ഞു.   സൂക്ഷ്മ പരിശോധനാ നടക്കുന്ന മുറിയിലേക്ക്  അതിക്രമിച്ച്‌  കയറി  പത്രിക കീറിക്കളയുകയായിരുന്നു.ആർ അനൂപ്,യാസിൻ അഫ്‌സൽ എന്നിവരാണ് നോമിനേഷനുകൾ നശിപ്പിച്ചത്. 
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.കെഎസ് യു എംഎസ്എഫ് പ്രവർത്തകരുടെ നോമിനേഷനുകളിൽ വ്യാപകതെറ്റുകളാണ് കടന്നുകൂടിയിരുന്നത്. ഇത് മൂലം പത്രികകൾ  തള്ളാനുള്ള സാധ്യത നിലനിന്നിരുന്നു.  സെപ്തം. അഞ്ചിനാണ് കോളേജിൽ തെരഞ്ഞെടുപ്പ്‌.  കുറ്റംചെയ്‌തെവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും തെരഞ്ഞെടുപ്പ്‌  നടത്തണമെന്നാവശ്യപ്പെട്ടും എസ്എഫ്‌ഐ സമരം തുടങ്ങി. 
സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ആർ വിഷ്ണു പറഞ്ഞു.  സംഘർഷാവസ്ഥ കണക്കിലെടുത്ത് ആഗസ്റ്റ് 22ന്,വ്യാഴാഴ്ച  ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top