19 September Sunday

എടവിലങ്ങിൽ വീണ്ടും കവർച്ച; 
കപ്പേള ഭണ്ഡാരം തകർത്ത് പണം കവർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021
കൊടുങ്ങല്ലൂർ
എടവിലങ്ങിൽ വീണ്ടും മോഷണം. കപ്പേളയുടെ ഭണ്ഡാരം തകർത്ത് പണം കവർന്നു. കാര ബീച്ച് റോഡിലെ സെന്റ് ജോസഫ് കപ്പേളയിലാണ് മോഷണം നടന്നത്. കപ്പേളയുടെ ഇരുമ്പ് വാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് ഭണ്ഡാരത്തിന്റെ താഴ് തകർത്താണ് പണം കവർന്നത്. 
ബുധനാഴ്ച രാവിലെയാണ് മോഷണം നടന്നതറിയുന്നത്. മോഷ്ടാവാണെന്ന് കരുതുന്നയാളുടെ ചിത്രം അടുത്ത വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. രണ്ടരയോടെ ഒരാൾ സെക്കിളിൽ വരുന്നത് സിസിടിവിയിൽ കാണാം. മിനിറ്റുകൾക്കകം സൈക്കിൾ കൊണ്ടുവച്ച് കപ്പേളയിലേക്ക് നടന്നുവരുന്നതും കാണാം. 
കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച എടവിലങ്ങിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 28 പവൻ സ്വർണം കവർന്നിരുന്നു. എടവിലങ്ങ് പഞ്ചായത്തിന് സമീപം പതപ്പിള്ളി ഷാനവാസിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന മോഷ്ടാവ് അലമാരി തുറന്നാണ് സ്വർണം കൊണ്ടുപോയത്. ബുധനാഴ്ച വിരലടയാള വിദഗ്‌ധൻ ബാലകൃഷ്ണനും പൊലീസ് നായ സ്റ്റെല്ലയും സ്ഥലത്തെത്തിയിരുന്നു. പൊലീസ് നായ പഞ്ചായത്ത് റോഡുവരെ ഓടിനിന്നു. .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top