14 November Thursday

എൻറോൾമെന്റ് ക്യാമ്പ് 31 വരെ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019
തൃശൂർ
ആയുഷ്മാൻ ഭാരത്/കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ എൻറോൾമെന്റ് ക്യാമ്പ് വിവിധ കേന്ദ്രങ്ങളിൽ 31 വരെ നടക്കും. 2018–--19 വർഷം വരെ സാധുതയുളള ആർഎസ്ബിവൈ കാർഡുളളവർക്കും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവർക്കും മാത്രം ക്യാമ്പിൽ എൻറോൾ ചെയ്യാം. കുടുംബത്തിലെ ഒരംഗം റേഷൻ കാർഡ്, ആധാർ കാർഡ്, 2018–--19 വർഷം വരെ സാധുതയുളള ആരോഗ്യ ഇൻഷുറൻസ് കാർഡ്/പ്രധാനമന്ത്രിയുടെ കത്ത്, രജിസ്‌ട്രേഷൻ ഫീസ് 50 രൂപ എന്നിവയുമായി എൻറോൾമെന്റിന‌് എത്തണം. ഒല്ലൂർ കമ്യൂണിറ്റി ഹാൾ, ഒല്ലൂക്കര- പുളപ്പറമ്പ് കല്ല്യാണ മണ്ഡപം, കൊക്കാല കമ്യൂണിറ്റി ഹാൾ എന്നിവയാണ് എൻറോൾമെന്റ് കേന്ദ്രങ്ങൾ. ഫോൺ: 7736221647.
പ്രധാന വാർത്തകൾ
 Top