തൃശൂർ
സിഐടിയു സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വർഗീയതയ്‌ക്കെതിരെ വർഗ ഐക്യം എന്ന മുദ്രാവാക്യമുയർത്തി മെയ് 30ന് കോർപറേഷൻ ഓഫീസമുന്നിൽ നടക്കുന്ന മനുഷ്യച്ചങ്ങലയിൽ മുഴുവൻ തൊഴിലാളികളേയും പങ്കെടുപ്പിക്കാൻ ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ ശിൽപ്പശാല തീരുമാനിച്ചു, സിഐടിയു ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ എസ് സിദ്ധാർഥൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം ആർ രാജൻ, ട്രഷറർ കെ ജി സുഖദേവ്, കെ ഒ വിൻസെന്റ്, ടി ഐ ചാക്കോ, സുമിനി കൈലാസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..