03 April Friday

ഓര്‍മ തെളിയാതെ ഇഗ്നേഷ്യസ് തോമസ്

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

ഇഗ്നേഷ്യസ് തോമസിനെ മന്ത്രി വി എസ് സുനിൽകുമാർ ആശ്വസിപ്പിക്കുന്നു

, തൃശൂർ
അവിനാശിയിലെ ദുരന്തത്തിൽപ്പെട്ട ഇഗ്നേഷ്യസ് തോമസി(19)ന് ഓർമ തിരിച്ചുകിട്ടിയിട്ടില്ല. അപകടത്തെത്തുടർന്ന് ആരോ അവിനാശിയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട്, മന്ത്രി സുനിൽകുമാറിന്റെ സഹായത്തോടെ, വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റി.വെള്ളിയാഴ്ച രാവിലെ മന്ത്രി സുനിൽകുമാർ എലൈറ്റ് ആശുപത്രിയിൽ എത്തി. 
ചൊവ്വല്ലൂർ പുലിക്കോട്ടിൽ ലോയ്സന്റെയും നെല്ലിക്കുന്ന് വാഴപ്പിള്ളി  ജൂലിയയുടെയും മൂന്നുമക്കളിൽ ഒരാളാണ് ഇഗ്നേഷ്യസ്. കാലങ്ങളായി മുംബൈയിൽ സ്ഥിരതാമസമാക്കിയിരിക്കയാണ് ഈ കുടുംബം. മക്കളുടെ പഠനത്തിനായി അഞ്ചുവർഷമായി കുടുംബം ബംഗളൂരുവിലേക്ക് താമസം മാറ്റി. ബംഗളൂരു ദയാനന്ദ് എൻജിനിയറിങ് കോളേജിൽ രണ്ടാം സെമസ്റ്റർ സിവിൽ എൻജിനിയറിങ് വിദ്യാർഥിയാണ് ഇഗ്നേഷ്യസ്. അവധി ആയതിനാൽ നാട്ടിലെ ബന്ധുക്കളെ കാണാൻ  വരുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. കഴുത്തിന് കാര്യമായ പരിക്കേറ്റു. നട്ടെല്ലിന് ചെറിയ പൊട്ടലുമുണ്ട്. ഹിന്ദു ദിനപത്രം സബ് എഡിറ്റർ ലിയ, ബംഗളൂരുവിൽ എൻജിനിയറിങ് വിദ്യാർഥി ജോൺ ലൂയിസ് എന്നിവരാണ് സഹോദരങ്ങൾ. ബംഗളൂരു ജയ്ഹിന്ദ് കോളേജിൽ അധ്യാപികയാണ് അമ്മ ജൂലിയ.
പ്രധാന വാർത്തകൾ
 Top