26 February Wednesday

സമരപരമ്പരകൾ സ്വാതന്ത്ര്യ സമരത്തെ ഓർമപ്പെടുത്തുന്നു: സുനിൽ പി ഇളയിടം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

എം വി ജോയ് സ്മാരക സമിതി ചാലക്കുടിയിൽ സംഘടിപ്പിച്ച സെമിനാറിൽ ഡോ. സുനിൽ പി ഇളയിടം സംസാരിക്കുന്നു

ചാലക്കുടി 
ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും തുല്യനീതിയ്ക്കും വേണ്ടി ദശാബ്ദങ്ങൾ നീണ്ട സമരങ്ങളിലൂടെ രൂപപ്പെട്ട സങ്കൽപ്പമാണ് ആധുനിക ഇന്ത്യയെന്ന്‌ സുനിൽ പി ഇളയിടം. ഈ സങ്കൽപ്പത്തിന്റെ ആത്മാവാണ് ഭരണഘടന.  ഹിന്ദുമത രാഷ്ട്രവാദം നടപ്പാക്കാൻ നടത്തുന്ന ഫാസിസ്റ്റ് ശ്രമങ്ങളുടെ പേരാണ്  പൗരത്വ നിയമ ഭേദഗതി.  ഇതിനെതിരായി ഉയർന്നു വരുന്ന സമരപരമ്പരകൾ സ്വാതന്ത്ര്യ സമരത്തെ ഓർമപ്പെടുത്തുന്നതാണെന്നും  അദ്ദേഹം പറഞ്ഞു.   എം വി ജോയ് സ്മാരക സമിതി ചാലക്കുടിയിൽ സംഘടിപ്പിച്ച സെമിനാറിൽ മതം, പൗരത്വം, ഭരണഘടന എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ഡോ.സുനിൽ പി ഇളയിടം. ജോസ് വർഗീസ് അധ്യക്ഷനായി. പ്രൊഫ.അബ്ദുൾ സമദ് സ്വാഗതവും കെബി ഷബീർ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top