13 November Wednesday

തൊഴിയൂർ വധം ബിജെപി–-കോൺഗ്രസ് ഉപജാപങ്ങളുടെ ബാക്കിപത്രം: ബേബിജോൺ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
ഗുരുവായൂർ
തൊഴിയൂർ സുനിൽ വധം ഇസ്ലാമിക തീവ്രവാദ ഗൂഢാലോചനയുടേയും ബിജെപി–- കോൺഗ്രസ് ഉപജാപങ്ങളുടേയും ബാക്കിപത്രമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ. 
നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്ന യുഡിഎഫ്–- ബിജെപി കുടിലതന്ത്രങ്ങൾക്കെതിരെ സിപിഐ എം തമ്പുരാൻപടിയിൽ നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സജീവ പ്രവർത്തകന്റെ ജീവൻ നഷ്ടപ്പെട്ടിട്ടും 
അയാളുടെ കുടുംബമാകെ ആക്രമണത്തിന് വിധേയമായിട്ടും ആർഎസ്എസ് ക്രിയാത്മകമായി ഇടപെട്ടില്ല. കൊലപാതകത്തിലെ ഇസ്ലാമിക ഭീകരതയുടെ ബന്ധം മറച്ചുവയ്‌ക്കാൻ കൃത്രിമ നാടകങ്ങൾ സൃഷ്ടിക്കുകയാണ് അവർ ചെയ്തത്. തീരാദുരിതത്തിലായ കുടുംബത്തെ  തിരിഞ്ഞുനോക്കിയില്ല. യഥാർഥത്തിൽ ആർഎസ്എസ് കുടിലതയുടെ ഇരയാണ് സുനിൽ. 
ചെറിയ ആക്രമണങ്ങളിലൂടെ നാട്ടിൽ അലോസരമുണ്ടാക്കുകയും അതിന്റെ മറവിൽ കലാപം സൃഷ്ടിച്ച് നേട്ടമുണ്ടാക്കുകയുമാണ് ഇക്കൂട്ടർ. കോൺഗ്രസാകട്ടെ തങ്ങളുടെ നേട്ടങ്ങൾക്കായി കലാപശ്രമങ്ങളെ ഉപയോഗപ്പെടുത്തുന്നു. സുനിൽ വധത്തിൽ പുനരന്വേഷണത്തിന് ഉത്തരവുണ്ടായിട്ടും ബോധപൂർവം അവഗണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തമ്പുരാൻപടി ലോക്കൽ സെക്രട്ടറി കെ എ സുകുമാരൻ അധ്യക്ഷനായി. കൊല്ലപ്പെട്ട സുനിലിന്റെ പിതാവ് കുഞ്ഞിമോൻ പങ്കെടുത്തു. സിപിഐ എം ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ്, ടി ടി ശിവദാസ് എന്നിവർ സംസാരിച്ചു. കെ പി വിനോദ് സ്വാഗതവും ആനന്ദവല്ലി മാമ്പുഴ നന്ദിയും പറഞ്ഞു. സി എച്ച് കണാരൻ അനുസ്മരണത്തിന്റെ ഭാഗമായാണ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്.
പ്രധാന വാർത്തകൾ
 Top