09 December Friday

മയക്കു മരുന്നുമായി
 3 യുവാക്കൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022
മണ്ണുത്തി
എംഡിഎംഎയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ.  ഒറ്റപ്പാലം അയോധ്യ ടവറിന്‌ സമീപം  പാലത്തിങ്കൽ ഹക്ഖസ്  മുഹമ്മദ് ഷമർ (22), ഒറ്റപ്പാലം പുളിന്തറക്കൽ ദേശം ഹസൻ നാസിം (21),  വടക്കുംഞ്ചേരി പുതുക്കോട് പുഴക്കൽ വീട്  ശ്രീജേഷ്  (23),  എന്നിവരെയാണ്‌   മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്‌.  പാലക്കാട് ഭാഗത്തു നിന്നും   ബുള്ളറ്റിലെത്തിയ ഇവരിൽ നിന്ന്‌ മയക്കുമരുന്ന്‌ പിടികൂടുകയായിരുന്നു. മണ്ണുത്തി ഭാഗത്ത്  മയക്കുമരുന്ന്‌ വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന്‌ കരുതുന്നതായി പൊലീസ്‌ പറഞ്ഞു.  യോദ്ധാവ് പ്രോഗ്രാമിന്റെ ഭാഗമായി   കമീഷണർ ആർ  ആദിത്യയുടെ നിർദേശ പ്രകാരം നടത്തിയ പരിശോധനയിലാണ്‌ സംഘം പിടിയിലയത്‌.  ഒല്ലൂർ എസിപി കെ സി   സേതു,  മണ്ണുത്തി സ്റ്റേഷൻ ഇൻസ്പെക്ടറായ  എസ്‌ ഷൂക്കൂർ, എസ്‌ഐമാരായ കെ പ്രദീപ് കുമാർ, കെ. എസ് ജയൻ, പൊലീസ് ഉദ്യോഗസ്ഥരായ എ എസ്‌  പ്രദീപ് ,  പി വി വീനീഷ്, പി പി അജിത്ത് , നിരാജ് മോൻ  എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top