26 October Monday

മഴ ശക്തം, വടക്കേക്കാട്‌ ക്യാമ്പ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020
തൃശൂർ
ജില്ലയിൽ മഴ ശക്തമായി. ഞായറാഴ്‌ച രാവിലെ ശക്തമായ മഴ ഉച്ചയോടെ പലയിടങ്ങളിലും കുറഞ്ഞു.  ചാവക്കാട് താലൂക്കിൽ ക്യാമ്പ് ആരംഭിച്ചു. വടക്കേക്കാട് പഞ്ചായത്തിൽ വെള്ളക്കെട്ടിനെത്തുടർന്ന് നാല് കുടുംബങ്ങളെ പറയങ്ങാട്ട് കിഴക്കേ മദ്രസയിലേക്ക് മാറ്റിത്താമസിപ്പിച്ചു. അഞ്ച്‌ പുരുഷന്മാരും എട്ട്‌ സ്ത്രീകളുമടക്കം 13 പേരാണ് ക്യാമ്പിലുള്ളത്. മാടായിക്കോണം, പുല്ലൂർ വില്ലേജുകളിലായി മരങ്ങൾ വീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. വെള്ളക്കെട്ട് രൂക്ഷമാകാനിടയുള്ള താഴ്ന്ന പ്രദേശങ്ങളിലും തീരദേശ മേഖലയിലും സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ  നടപടി ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top