19 September Thursday
ആദ്യലേലത്തിൽ 46,100 രൂപ

ഇവളിപ്പോൾ വെറും പശുക്കുട്ടിയല്ല; അതിജീവന പ്രതീകം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019
കൊടുങ്ങല്ലൂർ
പ്രളയ ദുരിതാശ്വാസത്തിന്റെ  അടയാളമാവുകയാണ്‌ ആറുമാസം പ്രായമുള്ള ജഴ്‌സി ഇനത്തിലുള്ള പശുക്കുട്ടി. മതിലകം ഒന്നാം വാർഡിലെ എരുമത്തുരുത്തി കൗസല്യയാണ്‌ ദുരിതാശ്വാസഫണ്ട്‌ ശേഖരണത്തിനെത്തിയ സിപിഐ എം പ്രവർത്തകർക്ക്‌  പശുക്കുട്ടിയെ നൽകിയത്‌.ചൊവ്വാഴ്‌ച മതിലകം സെന്ററിലാണ്‌ ലേലം നടന്നത്‌.   നൂറിലേറെപേർ ലേലത്തിനെത്തി.   ലേലം ഉറപ്പിച്ചത്‌  46,100 രൂപയ്‌ക്ക്‌. കല്ലറയ്‌ക്കൽ നജീബിന്റെ മകൻ രണ്ടര വയസ്സുകാരൻ നൈഫിന്റെ പേരിൽ.   പണവും കൈമാറി.  എന്നാൽ  പശുക്കുട്ടിയെ ലേലം കൊണ്ടയാൾ വീണ്ടും ദുരിതാശ്വാസനിധിയിലേക്ക്‌  പശുവിനെ സംഭാവനയായി നൽകിയതോടെ അവൾ അതിജീവന കൂട്ടായ്‌മയുടെ തിളങ്ങും താരമായി.
അങ്ങനെ കൗസല്യയുടെ പശുക്കുട്ടി വീണ്ടും ദുരിതാശ്വാസ പ്രവർത്തനത്തിന്‌ ഊർജദായനിയാവും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top