15 October Tuesday

പോക്സോ : കോൺഗ്രസ്‌ പ്രവർത്തകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019
ചേർപ്പ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ  കോൺഗ്രസ്‌ പ്രവർത്തകൻ അറസ്റ്റിൽ. ചേർപ്പ് പടിഞ്ഞാട്ടുമുറിയിൽ പണ്ടാരച്ചിറയിൽ  പലചരക്ക് കട നടത്തുന്ന പട്ടത്ത് നാരായണനെ(68)യാണ് രണ്ട് കേസുകളിലായി പോക്സോ നിയമപ്രകാരം ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ ചെയ്തു. കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ 12 ഉം 13 ഉം വയസ്സുള്ള പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിച്ചതിനാണ് കേസ്. കുട്ടികളുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതി ചേർപ്പ് പൊലീസിന് കൈമാറിയതിനെത്തുടർന്നാണ് അറസ്റ്റ്. പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് തിങ്കളാഴ്ച ചേർപ്പ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
പ്രധാന വാർത്തകൾ
 Top