11 December Wednesday
ഒരുമയുടെ വീണ്ടെടുപ്പ‌്

ജനകീയം ഈ അതിജീവനം

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2019

ജനകീയം ഈ അതിജീവനം പൊതുജന സംഗമത്തിൽ, പ്രളയദുരിതത്തിൽപ്പെട്ടവർക്കുള്ള വീടുകളുടെ താക്കോൽദാനം മന്ത്രി എസി മൊയ്‌തീൻ നിർവഹിക്കുന്നു. മന്ത്രി വി എസ്‌ സുനിൽകുമാർ സമീപം

 
തൃശൂർ 
പ്രളയത്തെ തോൽപ്പിച്ച‌് ഒരുവർഷം പിന്നിടുമ്പോൾ ജില്ല  വീണ്ടെടുപ്പിലേക്ക‌്.  പ്രളയത്തിൽ തകർന്ന 3478 വീടുകളിൽ 1389 വീടുകളുടെ നിർമാണം പൂർത്തിയായി. 892 കിലോമീറ്റർ റോഡുകളും പാലങ്ങളും പുനർനിർമിച്ചു. വെള്ളം കയറിയ 
1 ,25,932 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി സർക്കാർ പ്രഖ്യാപിച്ച 10, 000 രൂപ വീതം 125.93 കോടി വിതരണം ചെയ്തു.  775 കോടി രൂപയുടെ സർവതല സ്പർശിയായ പുനർനിർമാണപ്രവൃത്തികളും ദുരിതാശ്വാസ പ്രവൃത്തികളുമാണ് ജനകീയ പങ്കാളിത്തത്താൽ പൂർത്തിയാവുന്നത്. 
3478 വീടുകൾ പൂർണമായും തകർന്നു. ഇതിൽ 1389 വീടുകളുടെ നിർമാണം പൂർത്തിയായി. ഭാഗികമായി തകർന്ന 24,208 വീടുകൾക്ക്  268.18 കോടി ചെലവഴിച്ചു. കെയർഹോം പദ്ധതിപ്രകാരം  500 ഭവനങ്ങൾ പൂർത്തിയാവുകയാണ്.
കുടുംബശ്രീവഴി 41,987 വനിതകൾക്ക് 345.02 കോടി പലിരഹിത വായ്പയും ചെറുകിട വ്യവസായങ്ങൾക്ക് 222 പേർക്ക് 19.03 കോടി വായ്പയും നൽകി. കാർഷിക മേഖല പുനരുജീവിപ്പിക്കാൻ 23.69 കോടി ചെലവഴിച്ചു. മൃഗസംരക്ഷണമേഖലയിൽ 6533 കർഷകർക്ക് ദുരിതാശ്വാസം എത്തിച്ചു. 100 സ്കൂളിലായി  500 വിദ്യാർഥികൾക്ക‌് 2500 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 3300 കന്നുകാലികൾക്ക് 32.95 ലക്ഷം രൂപയുടെ കാലിത്തീറ്റ വിതരണം ചെയ്തു. 
വിച്ഛേദിക്കപ്പെട്ട 4.28 ലക്ഷം കണക്ഷൻ യുദ്ധകാലാ ടിസ്ഥാനത്തിൽ പുനഃസ്ഥാപിച്ചു. 186 ട്രാൻസ്ഫോർമറുകൾ 1388 പോസ്റ്റുകൾ, 202.62 കിലോമീറ്റർ വൈദ്യുതി കമ്പി എന്നിവ പുനഃസ്ഥാപിച്ചു. 28.82 കോടി രൂപയാണ് വൈദ്യുതി പൂർവസ്ഥിതിയിലാക്കാൻ ചെലവഴിച്ചത്. 
ജില്ലയിൽ 892 കിലോമീറ്റർ റോഡുകൾ തകർന്നു. ഇതിൽ പൊതുമരാമത്തുവകുപ്പിന്റെ 764 കിലോമീറ്റർ റോഡുകളും 12 പാലങ്ങളും പുനർനിർമിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ 128.66 കിലോമീറ്റർ റോഡുകളും 13 പാലങ്ങളും നന്നാക്കി. 40.02 കോടി പൊതുമരാമത്ത് വകുപ്പും 9.03 കോടി തദ്ദേശ വകുപ്പും ചെലവഴിച്ചു. 
ആശുപത്രികൾ നവീകരണത്തിന‌്. 1.25 കോടിയാണ്  ചെലവഴിച്ചത്. ശാരീരിക പരിമിതി നേരിടുന്ന 65 പേർക്ക് വീൽചെയറുകളും 58പേർക്ക് ക്രച്ചസും ഉൾപ്പെടെ 207പേർക്ക് സഹായം എത്തിച്ചു. ഇവരുടെ കുടുംബ അവകാശികൾക്കും നാലുലക്ഷം രൂപ വിതരണം ചെയ്തു. 9542 പേർക്ക് മാനസിക ആശ്വാസം നൽകാനുള്ള പദ്ധതി നടപ്പാക്കി. വിദ്യാഭ്യാസ മേഖലയിൽ ഒമ്പത‌് സ്കൂളുകളുടെ പുനർനിർമാണം പൂർത്തിയായി. 35 അങ്കണവാടികളും പുനർനിർമിച്ചു. 25747 കുട്ടികൾക്ക് പാഠ്യവസ്തുക്കളും എത്തിക്കാനായി.
പ്രളയാനന്തരം ജില്ലയിൽ നടപ്പാക്കിയ പദ്ധതികൾ  കലക്ടർ എസ് ഷാനവാസ് പവർപോയിന്റ് പ്രസന്റേഷനിലൂടെ വിശദമാക്കി. ടൗൺ ഹാളിൽ നടന്ന  ‘ജനകീയം ഈ അതിജീവനം'   മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനായി.
പ്രധാന വാർത്തകൾ
 Top