09 July Thursday
- എസ്എഫ്ഐ നേതൃത്വത്തിൽ

വിദ്യാർഥികൾക്ക്‌ മാസ്‌ക്‌ വിതരണത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

എസ്എഫ്ഐ ജില്ലാ കമ്മിറ്റി നൽകുന്ന മാസ്കുകൾ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ വിതരണം ചെയ്യുന്നു

ചേലക്കര
"മാസ്‌ക്‌ മസ്‌റ്റാണ്,‌ ഞങ്ങൾ റെഡിയാണ്'‌ എന്ന മുദ്രാവാക്യമുയർത്തി പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർഥികൾക്കും എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്ക്‌ വിതരണം ചെയ്യുന്ന പരിപാടിക്ക് തുടക്കമായി. 
ജില്ലാതല ഉദ്ഘാടനം ചേലക്കര എസ് എം ടി ഹയർ സെക്കൻഡറി സ്‌കൂളിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ നിർവഹിച്ചു. എസ്എഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി വി പി ശരത്ത്‌ പ്രസാദ്, ജില്ലാ സെക്രട്ടറി സി എസ് സംഗീത്, പ്രസിഡന്റ്‌ ജാസിൻ ഇക്ബാൽ, ഏരിയ സെക്രട്ടി കെ യു അരുൺ തുടങ്ങിയവർ സംസാരിച്ചു. എസ്എഫ്ഐയുടെ നേതൃത്വത്തിൽ ജില്ലയിൽ 50,000 മാസ്കുകളാണ് വിതരണം ചെയ്യുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സ്കൂൾ പ്രധാനാധ്യാപിക മാസ്കുകൾ ഏറ്റുവാങ്ങി.

 

പ്രധാന വാർത്തകൾ
 Top