25 May Monday

എസ്‌എഫ്‌ഐ പ്രവർത്തകർ കെഎസ്‌ആർടിസി ബസുകൾ അണുവിമുക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
തൃശൂർ
കോവിഡ്‌ രോഗവ്യാപനം  തടയാൻ പ്രചാരണ പ്രവർത്തനത്തിന്‌ ആരോഗ്യ വകുപ്പിനോടോപ്പം  വിദ്യാർഥികളും രംഗത്ത്‌. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ്‌ തൃശൂർ കെഎസ്‌ആർടിസി സ്റ്റാൻഡിലെ  ബസുകൾ സാനിറ്റൈസറും 
ഡെറ്റോളും ഉപയോഗിച്ച്‌ അണുവിമുക്തമാക്കിയത്‌.  സീറ്റിലും കമ്പികളിലും അണുവിമുക്തലായനി  സ്‌പ്രേ ചെയ്‌ത്‌  തുണി കൊണ്ട്‌ തുടച്ച്‌ വൃത്തിയാക്കി. സ്റ്റാൻഡിലുണ്ടായിരുന്ന  അറുപതിലേറെ ബസുകൾ  ശുചീകരിച്ചു. വിദ്യാർഥിനികൾ ഉൾപ്പെടെ നാൽപ്പതിലേറെ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ  പങ്കാളികളായി. വെള്ളിയാഴ്‌ച  പകൽ മൂന്ന്‌ മുതൽ അഞ്ച്‌വരെ  ശുചീകരണം നടത്തി. എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം  വി പി ശരത്ത്‌ പ്രസാദ്‌, ജില്ലാ സെക്രട്ടറി സി എസ്‌ സംഗീത്‌, പ്രസിഡന്റ്‌ ജാസിർ ഇക്‌ബാൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ  റെജീല  ജയൻ, മൃദുല ദേവാനന്ദൻ എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top