30 May Saturday

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് ഭാഗികമായി തകര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

തലോർ ജെറുസലേമിനടുത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തകർന്ന അടുക്കള ഭാഗവും വീട്ടു സാധനങ്ങളും

പാലിയേക്കര
തലോര്‍ ജറുസലേം ധ്യാനകേന്ദ്രത്തിനടുത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ വീട്ടമ്മ രക്ഷപ്പെട്ടു. കൊളങ്ങാടന്‍ ഓമന ബാബുവിന്റെ വീടിന്റെ വര്‍ക്ക് ഏരിയയില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന് അഞ്ച് മിനിട്ട് മുമ്പ് വരെ വര്‍ക്ക്ഏരിയയില്‍ വാഷിങ്‌ മെഷീനില്‍ തുണികഴുകിക്കൊണ്ടിരുന്ന ഓമന വീട് പൂട്ടി സമീപത്തെ കോണ്‍വെന്റിലേക്ക് പോയ സമയത്തായിരുന്നു അപകടം. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് രണ്ടോടെയായിരുന്നു സംഭവം. പൊട്ടിത്തെറിച്ച സിലിണ്ടറിനടുത്തുണ്ടായിരുന്ന മറ്റൊരു സിലിണ്ടര്‍ ആകൃതി മാറിയ നിലയിലാണ്. വര്‍ക്ക് ഏരിയയില്‍ ഉണ്ടായിരുന്ന വാഹിങ്‌ മെഷീന്‍, ഇന്‍വെര്‍ട്ടര്‍, അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജ് എന്നിവയും തകര്‍ന്നു. വര്‍ക്ക് ഏരിയയും അടുക്കളയും തകര്‍ന്നു. പുതുക്കാട് പൊലീസും, ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
പ്രധാന വാർത്തകൾ
 Top