25 May Monday

വീടാക്രമിച്ച സംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും വീട്‌ തല്ലി തകര്‍ക്കുകയും ചെയ്ത ഗുണ്ടാസംഘം പിടിയില്‍

ഇരിങ്ങാലക്കുട
യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും വീട്‌ തല്ലിത്തകര്‍ക്കുകയും ചെയ്ത ഗുണ്ടാസംഘം  പിടിയില്‍. 
ഇടുക്കി സ്വദേശി പഞ്ഞിലണ്ടാകുഴി  ആല്‍ബര്‍ട്ട് (22), മൂര്‍ക്കനാട് സ്വദേശി കരത്തുപറമ്പില്‍  അനുമോദ് (19), അരിപ്പാലം സ്വദേശി നടുവത്തുപറമ്പില്‍ വിനു സന്തോഷ് (23), അടിമാലി സ്വദേശി മഞ്ഞലിപ്പടവില്‍  ആശംസ് (19) എന്നിവരാണ് പിടിയിലായത്. 
ബുധനാഴ്ച രാത്രി  കാറിലെത്തിയ നാലംഗ സംഘം എടക്കുളം വലിയപാലത്തിന് സമീപത്തുള്ള വീട്ടില്‍ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മാരകായുധങ്ങളുമായെത്തിയ സംഘം വീടിനുള്ളിലേക്ക് കൊലവിളിയുമായി അതിക്രമിച്ചു കയറുകയായിരുന്നു. ഇവരുടെ ആക്രമണത്തില്‍ വീട്ടിനുള്ളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ രക്ഷപ്പെടാന്‍ കഴിയാതിരുന്ന പൊറത്തിശേരി സ്വദേശി പുല്ലംവളപ്പില്‍ ജിബിന് (24) വെട്ടേറ്റു. ജിബിന്റെ ഇരുകൈകളിലും കാലിനും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. ഉടന്‍  ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. 
ഇവിടെനിന്നും വിട്ട ഈ സംഘം കാറളത്തുവച്ച് തൈവളപ്പില്‍  സജീവനെ(48)യും വെട്ടിപ്പരിക്കേല്‍പ്പിച്ചു. 
അതിനുശേഷം ഇളയേടത്ത് കുഞ്ഞപ്പന്റെ മകള്‍ വത്സലയുടെ വീട് പടക്കമെറിഞ്ഞ് തകര്‍ക്കുകയും ഗൃഹോപകരണങ്ങളും മറ്റും വടിവാള്‍ ഉപയോഗിച്ച് വെട്ടി നശിപ്പിക്കുകയും ചെയ്‌തു. 
താമസക്കാരി വത്സല ഈ സമയം സഹോദരിയുടെ വീട്ടിലായിരുന്നു. സംഘം പല ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top