27 May Wednesday

കോവിഡ് പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
വരന്തരപ്പിള്ളി
കോവിഡ് 19 രോഗലക്ഷണമുള്ളവര്‍ കറങ്ങി നടന്നാല്‍ മൂന്നുവര്‍ഷംവരെ തടവും 10,000 രൂപ പിഴയും ഈടാക്കുമെന്ന് പ്രചാരണവുമായി പൊലീസ്. രോഗവ്യാപനം തടയുന്നതിനായുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിരീക്ഷണത്തിലുള്ളവര്‍ രോഗപ്പകര്‍ച്ചയ്‌ക്ക് കാരണമാകുംവിധം അശ്രദ്ധയോടെ പെരുമാറരുത്. ഇവരുടെ പെരുമാറ്റം പൊതുജനാരോഗ്യത്തിന് ഭീഷണിയാകരുത്. കേരള പൊലീസ് നിയമം വകുപ്പ് 118 ഇ പ്രകാരമാണ് കേസെടുക്കുക. 
പുതുക്കാട്
കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുക്കാട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും മാസ്‌ക് വിതരണവും ബോധവല്‍ക്കരണവും നടത്തി. 
എഐവൈഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആളഗപ്പനഗര്‍ പോസ്റ്റ് ഓഫീസ്, കെഎസ്ഇബി, പുതുക്കാട് പ്രസ്‌ ക്ലബ്‌, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മാസ്‌ക്കുകള്‍ വിതരണം ചെയ്തു. 
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ബ്രേക്ക് ദി ചെയിന്‍ ക്യാംപെയിന്റെ ഭാഗമായി ജെസിഐ ട്രിച്ചൂര്‍ ഗ്രീന്‍സിറ്റി കൈകഴുകൽ കേന്ദ്രം സ്ഥാപിച്ചു.
ചാലക്കുടി
കൊറോണ പ്രതിരോധത്തിനായി ചാലക്കുടി പബ്ലിക്‌ സോഷ്യൽ വെൽഫെയർ സഹ.സംഘം മാസ്‌ക്‌ വിതരണം ചെയ്തു. വീണ്ടും കഴുകി ഉപയോഗിക്കാവുന്ന മാസ്‌ക്കാണിത്. സ്റ്റോക്ക് എത്തുന്ന മുറയ്ക്ക് ഇനിയും ഇവയുടെ വിതരണമുണ്ടാകും.
കൊടകര
അഴകം യുവജനസംഘം വായനശാലയുടെ നേതൃത്വത്തിൽ വായനശാലാ പരിസരത്ത്‌ കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു.
‘ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിൻ ഭാഗമായി കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ രസതന്ത്ര വിഭാഗം നേതൃത്വത്തിൽ സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ സൗജന്യമായി കൊടകര പഞ്ചായത്ത് അധികൃതർക്ക് കൈമാറി.  
പെൻഷനേഴ്‌സ് യൂണിയൻ കൊടകര ഏരിയ കമ്മിറ്റി പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് 1000 മാസ്‌ക്‌ നൽകി.  കെഎസ്‌യു വിഡിബിഎ  മുകുന്ദപുരം താലൂക്ക്  സമിതി  നേതൃത്വത്തിൽ പുതുക്കാട് ടൗണിലെ ഓട്ടോ ടാക്സി ഡ്രെെവർമാർക്ക് മാസ്‌ക്‌  വിതരണം ചെയ്‌തു .   മറ്റത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം ആഭിമുഖ്യത്തിൽ കോടാലി   വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ച് വ്യാപാരികൾക്കും തൊഴിലാളികൾക്കും  ബോധവൽക്കരണ ക്ലാസ്‌ നടത്തി.  
പ്രധാന വാർത്തകൾ
 Top