26 February Wednesday

ആൻസി സോജന്‌ അനുമോദനം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

ആൻസി സോജനെ സ്കൂളിൽ അനുമോദിക്കുന്നു

 

നാട്ടിക
അസമിൽ നടന്ന ഖേലോ ഇന്ത്യാ യൂത്ത് മീറ്റിൽ 100 മീറ്റർ ഓട്ടത്തിലും ലോങ്‌ ജംപിലും 100 x 4 മീറ്റർ റിലേയിലും റെക്കോഡോടെ സ്വർണമെഡൽ നേടി. നാടിന്റെയഭിമാനമായ ആൻസി സോജന്‌ നാട്ടിക ഗവ. ഫിഷറീസ് സ്കൂളിൽ അനുമോദനം. സ്കൂൾ സ്പോട്സ് അക്കാദമി ചെയർമാൻ ബി കെ ജനാർദനനേയും കരിന്തിരികൾ എന്ന ഹ്രസ്വചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, സംവിധാനം എന്നിവ നിർവഹിച്ച ഇതേ സ്കൂളിലെ വിദ്യാർഥി പി എ അഭിഷേകിനേയും അനുമോദിച്ചു. പിടിഎ പ്രസിഡന്റ് യു കെ ഗോപാലൻ അധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി  ചെയർപേഴ്‌സൺ ഇന്ദിര ജനാർദനൻ, വാർഡ് മെമ്പർ ലളിത മോഹൻദാസ്, കെ എ സഹീർ, പി സി നൗഷാദ്, പി ബി ഷാജി, പി എസ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു. എ വി വനജകുമാരി സ്വാഗതവും ജോബി ആന്റണി നന്ദിയും പറഞ്ഞു.  
പ്രധാന വാർത്തകൾ
 Top