07 December Tuesday
ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലർട്ട്

അതിതീവ്രമഴ
ജാഗ്രതയോടെ നാട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

മഴ

തൃശൂർ
അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ജാഗ്രത തുടരുന്നു.   അപകടം ഒഴിവാക്കാനുള്ള മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ട്‌.  നിലവിൽ 26 ക്യാമ്പുകളിലായി 216 കുടുംബങ്ങൾ താമസിക്കുന്നുണ്ട്‌. ഇതിൽ 261 പുരുഷന്മാരും 309 സ്ത്രീകളും 134 കുട്ടികളുമുണ്ട്. ചാലക്കുടി, കൊടുങ്ങല്ലൂർ, മുകുന്ദപുരം, തൃശൂർ താലൂക്കുകളിലാണ് ക്യാമ്പുകൾ. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പ്‌ തുറക്കാൻ  പഞ്ചായത്തുകൾ സജ്ജമാണ്‌. ജില്ലാതലത്തിലും എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. 
മഴയുടെ പശ്ചാത്തലത്തിൽ കൃത്യമായ മുന്നറിയിപ്പ് നൽകിയുള്ള സുരക്ഷാ ക്രമീകരണങ്ങളാണ്  നടപ്പാക്കുന്നത്. ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ്, മഴ എന്നിവ കൃത്യമായി നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്നുണ്ട്‌.
ചിമ്മിണി ഡാമിന്റെ ഷട്ടറുകൾ 15 സെ.മീറ്ററിൽനിന്ന് 30 സെ.മീ.വരെ ഉയർത്താനുള്ള അനുമതി  നൽകിയിട്ടുണ്ട്. നിലവിൽ ഷട്ടറുകൾ 19 സെ.മീ. ആയി ഉയർത്തിയിട്ടുണ്ട്.
ബുധൻ, വ്യാഴം ദിവസങ്ങളിൽ  ജില്ലയിൽ ഓറഞ്ച് അലർട്ട് ആയതിനാൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ  നിർദേശങ്ങൾ കർശനമായി പാലിക്കണം.
ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള പുഴയോരങ്ങളിലും മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിലും മൈക്ക് അനൗൺസ്‌മെന്റ് വഴി  മുന്നറിയിപ്പ് നൽകുന്നുണ്ട്.
അധികൃതരുടെ നിർദേശപ്രകാരം ഇവിടങ്ങളിലുള്ളവർ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് റവന്യൂ, ഫയർ ആൻഡ്‌ റെസ്‌ക്യൂ, പൊലീസ്, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങളും സജ്ജമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top