15 November Friday

ടാസ്‌ നാടകോത്സവം, ബുള്ളറ്റ്‌ റാലി, മുല്ലനേഴി – സി പി ശ്രീധരൻ ഓർമ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019
തൃശൂർ
‘ടാസ്‌’ നാടകോത്സവമാണ്‌ ഈ ആഴ്‌ചയിലെ പ്രധാന വിരുന്ന്‌.  തിങ്കളാഴ്‌ച തുടങ്ങി നവം. ഒന്ന്‌  വരെ  ടൗൺഹാളിൽ  വൈകിട്ട്‌ 6.30നാണ്‌ നാടകം.
പൊലീസ്‌  സ്‌മൃതി ദിനത്തോടനുബന്ധിച്ച്‌ ഞായറാഴ്‌ച  നഗരത്തിൽ കൂട്ടയോട്ടവും ബുള്ളറ്റ്‌ റാലിയും ഉണ്ട്‌. സിറ്റി കമീഷണർ  ഓഫീസ്‌ പരിസരത്ത്‌ രാവിലെ ആറിന്‌ നടൻ ജയസൂര്യയും  ബുള്ളറ്റ്‌ റാലി പകൽ 11ന്‌ നടൻ  ടൊവീനോ തോമസും ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. കുട്ടി കായിക താരങ്ങളുടെ  സംസ്ഥാന ഓപ്പൺ കിഡ്‌സ്‌ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്‌ ഞായറാഴ്‌ച തോപ്പ്‌ സ്‌റ്റേഡിയത്തിൽ പി ടി ഉഷ  ഫ്ലാഗ്‌ ഓഫ്‌ ചെയ്യും.
കൊട്ടേക്കാട്‌ പള്ളി തിരുന്നാളിന്റെ ഭാഗമായി പൂരത്തെ ഓർമിപ്പിക്കുന്ന  കുടമാറ്റവും ഞായറാഴ്‌ച വൈകിട്ട്‌ 5നാണ്‌.
ഞായറാഴ്‌ച സാഹിത്യ അക്കാദമി ഹാളിൽ സംഗീതപ്രേമികൾക്ക്‌ ‘ഗീതം സംഗീതത്തിന്റെ  യുഗ്മഗാനസന്ധ്യ  ‘ഇവിടെ കാറ്റിന്‌ സുഗന്ധം’ .  ആദിവാസി ജീവിതങ്ങളും വയനാടിന്റെ സമകാലിക അവസ്ഥകളും ചിത്രീകരിക്കുന്ന ‘പതിനൊന്നാം സ്ഥലം’ എന്ന സിനിമ കോലഴി വായനശാലയിൽ  ഞായറാഴ്‌ച വൈകിട്ട്‌ 6ന്‌.  പാറമേക്കാവ്‌ അഗ്രശാലയിൽ നാണയ–-സ്‌റ്റാമ്പ്‌ പ്രദർശനവും   തേക്കിൻകാട്‌ മൈതാനിയിൽ മോട്ടോർ ഷോയും ഞായറാഴ്‌ച സമാപിക്കും. 
തൃശൂർ ബാർ അസോസിയേഷൻ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്‌ച ബാർ അസോസിയേഷൻ സെന്റിനറി ഹാളിൽ വിവിധ കോടതികളിലെ  ന്യായാധിപരെ ആദരിക്കും. 
മുല്ലനേഴി  ഫൗണ്ടേഷൻ പുരസ്‌കാരം  സുനിൽ പി ഇളയിടത്തിന്‌  ചൊവ്വാഴ്‌ച അവിണിശേരി പെരിഞ്ചേരി എഎൽപി  സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ നൽകും. 
സി പി ശ്രീധരൻ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ  ‘ശ്രീധര സ്‌മൃതി’ വ്യാഴാഴ്‌ച  വൈലോപ്പിള്ളി ഹാളിൽ. വി ടിയെ ഉപജീവിച്ച്‌ ഇ ഡി ഡേവിസ്‌  എഴുതിയ    ‘ഇരിക്കപിണ്ഡം കഥ പറയുന്നു’  നാടകം  പ്രകാശനം ശനിയാഴ്‌ച  സംഗീത നാടക അക്കാദമിയിൽ നടക്കും.

 

പ്രധാന വാർത്തകൾ
 Top