04 August Wednesday

വാഹനം നിർത്തിയിട്ട് സമരം: 
പ്രചാരണവുമായി സിഐടിയു

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021
 
തൃശൂർ
ഇന്ധനവില വർധനയ്ക്കെതിരെ 21ലെ  വാഹനം നിർത്തിയിട്ട് സമരത്തിന് വാഹന ഉടമകളെ സജ്ജമാക്കി സിഐടിയു. ജനങ്ങളെ ശ്വാസംമുട്ടിക്കുന്ന ഇന്ധനവില വർധനയ്‌ക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വാഹനം നിർത്തിയിട്ട് സമരം നടത്തുന്നത്. 
പകൽ 11ന് വാഹനങ്ങൾ എവിടെയാണോ അവിടെ നിർത്തിയിട്ട് ജീവനക്കാർക്കും തൊഴിലാളികളോടുമൊപ്പം  15 മിനിറ്റ് നേരം നിരത്തിലിറങ്ങിനിന്ന് കേന്ദ്ര സർക്കാരിന്റെ ഈ കൊള്ളയ്‌ക്കെതിരെ പ്രതിഷേധിക്കലാണ് സമരം. സമരത്തിന്റെ പ്രചരണാർഥം പെട്രോൾ പമ്പുകളിൽ  ഇന്ധനം നിറയ്ക്കാൻ എത്തിയ വാഹന ഉടമകളോട് സമരത്തിൽ അണിനിരക്കാൻ അഭ്യർഥിച്ചു. തൃശൂർ നഗരത്തിലെ പമ്പുകളിൽ നടന്ന  പ്രചാരണത്തിന് സിഐടിയു കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം പി കെ ഷാജൻ, സംസ്ഥാന കമ്മിറ്റി അംഗം കെ വി ഹരിദാസ് എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top