20 August Tuesday

കുണ്ടുകാട് നിർമല, കുഞ്ചേരി ജിഎംഎൽപി, മച്ചാട് ഗവ. എച്ച്‌എസ്‌എസിലും ദേശാഭിമാനി എന്റെ പത്രം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

തിരുവത്ര കുഞ്ചേരി ജിഎം എൽപി സ്കൂളിൽ കെ വി അബ്ദുൾഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 പുന്നംപറമ്പ്

മച്ചാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘ദേശാഭിമാനി എന്റെ പത്രം’ പദ്ധതി ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പത്രവിതരണം ഉദ്ഘാടനം ചെയ്തു. മച്ചാട് പരസ്പര സഹായസഹകരണ സംഘം പ്രസിഡന്റ് കെ നാരായണൻകുട്ടി അധ്യക്ഷനായി. എം രേണുകുമാർ, ടി വി സുനിൽകുമാർ, ടി പരമേശ്വരൻ, എം ബി ഷിറാസ്, എം എസ് ജ്യോതി എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപിക പി കെ വത്സ സ്വാഗതവും പിടിഎ പ്രസിഡന്റ് വി ജി സുരേഷ് നന്ദിയും പറഞ്ഞു. മച്ചാട് പരസ്പര സഹായസഹകരണ സംഘമാണ് സ്കൂളിലേക്കുള്ള പത്രം സ‌്പോൺസർ ചെയ്യുന്നത്.
കുണ്ടുകാട്
ദേശാഭിമാനി എന്റെ പത്രം പദ്ധതിയിൽ കുണ്ടുകാട് നിർമല ഹൈസ്കൂളിൽ  പത്രമെത്തി. മച്ചാട് പരസ്പര സഹായ സഹ. സംഘമാണ് സ്കൂളിലേക്കുള്ള പത്രം സ്പോൺസർ ചെയ്തത്. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീജ  ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ എം രാജൻ അധ്യക്ഷനായി. 
പിടിഎ പ്രസിഡന്റ് എൻ ജെ ഐസക‌് സംസാരിച്ചു. പ്രധാനാധ്യാപിക ത്രേസ്യ തോമസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി  ജയ്സൺ മാത്യു നന്ദിയും പറഞ്ഞു.
ചാവക്കാട്
ചാവക്കാട് ന​ഗരസഭയിലെ  തിരുവത്ര കുഞ്ചേരി ജി എംഎൽപി  സ്കൂളിലെ  എല്ലാ ക്ലാസിലും ദേശാഭിമാനി എന്റെ പത്രം പദ്ധതിയിൽ ഉൾപ്പെടുത്തി  ദേശാഭിമാനിയെത്തി. കെ വി അബ്ദുൾ ഖാദർ എംഎൽഎ  ദേശാഭിമാനി പത്രം പ്രധാന അധ്യാപിക ലിസിക്ക് കൈമാറി   ഉദ്ഘാടനം ചെയ്തു.
ന​ഗരസഭാ   സ്ഥിരം സമിതി അധ്യക്ഷൻ എ സി ആനന്ദൻ അധ്യക്ഷനായി. സിപിഐ എം ചാവക്കാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി എം ആർ  രാധാകൃഷ്ണൻ , ചാവക്കാട് ന​ഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ എച്ച്  സലാം, എ എ മഹേന്ദ്രൻ, സ്കൂൾ ലീഡർ റഷ ഹാരിസ്, എം എ  ജനാർദനൻ, ടി എം ഹനീഫ, കെ കെ  രാജൻ, കെ ആർ ആനന്ദൻ, ടി എം  ദീലീപ്, പപ്പൻ തിരുവത്ര, എം  കെ സുബ്രൻ, കെ  അസീസ്, കെ എ സജീവ് എന്നീവർ  സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top