09 July Thursday
മന്ത്രി എ സി മൊയ്‌തീന്‌ ‌ നേരിട്ട്- സമ്പർക്കമില്ല

കൂടുതൽ നടപടി ആവശ്യമില്ലെന്ന് മെഡിക്കൽ ബോർഡ്-

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020
തൃ-ശൂർ-
നെടുമ്പാശേരി വിമാനത്താവളം വഴി നാട്ടിലേക്ക്- മടങ്ങിയ പ്രവാസികളുമായി ഗുരുവായൂരിലെ ക്വാറന്റൈൻ സെന്ററിൽ മന്ത്രി എ സി മൊയ്-തീൻ സമ്പർക്കം പുലർത്തിയെന്ന പരാതിയിൽ കൂടുതൽ നടപടി ആവശ്യമില്ലെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ബോർഡ്- റിപ്പോർട്ട്- നൽകി. സാംക്രമിക രോഗശാസ്-ത്രപരമായ പരിശോധനയുടെയും ഫോട്ടോയും വീഡിയോയും കാണിച്ച്- കോവിഡ്- പോസിറ്റീവായ അഞ്ച്- പേരിൽനിന്ന് ലഭിച്ച സത്യവാങ്-മൂലത്തിന്റെയും അടിസ്ഥാനത്തിൽ മന്ത്രി കോവിഡ്- പോസിറ്റീവ്- ആയവരുമായി നേരിട്ട്- സമ്പർക്കം പുലർത്തിയതിന് തെളിവില്ലെന്ന് മെഡിക്കൽ ബോർഡ്- വ്യക്തമാക്കി. മാത്രമല്ല, മെയ്- 14ന്റെ മെഡിക്കൽ ബോർഡ്- തീരുമാന പ്രകാരം തന്നെ, മന്ത്രി അപകട സാധ്യത കുറഞ്ഞ ദ്വിതീയ സമ്പർക്ക വിഭാഗത്തിലും അതനുസരിച്ചുള്ള നിയന്ത്രണങ്ങളിലുമാണ്. അതിനാൽ കൂടുതൽ നടപടി ആവശ്യമില്ല. അനിൽ അക്കര എംഎൽഎയാണ് ഇതു സംബന്ധിച്ച്- ജില്ലാ മെഡിക്കൽ ഓഫീസർക്ക്- പരാതി നൽകിയത്-.
വാളയാർ ചെക്ക്- പോസ്റ്റിൽ രോഗിയുമായി പ്രാഥമിക സമ്പർക്കം മൂലം ഹോം ക്വാറെെന്റൻ നിർദേശിക്കപ്പെട്ട ജനപ്രതിനിധി പങ്കെടുത്ത യോഗത്തിൽ പങ്കെടുത്ത മന്ത്രി എ സി മൊയ്-തീൻ ഉൾപ്പെടെയുള്ളവരെല്ലാം 26 വരെ മെഡിക്കൽ ബോർഡ്- നിർദേശിച്ച നിയന്ത്രണങ്ങളിലാണ്.
പ്രധാന വാർത്തകൾ
 Top