22 October Thursday

തേനും പാലുമായി ഹോർട്ടികോർപ്പും മിൽമയും

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

 തൃശൂർ

ഹോർട്ടികോർപ്പും മിൽമയും ചേർന്ന് ‘തേനും പാലും' പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഹോർട്ടികോർപ്പിന്റെ അഗ്‌മാർക്ക് ലേബലുള്ള ‘അമൃത്' തേനും തേനിന്റെ മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങളും മിൽമ ബൂത്ത് വഴിയും  മിൽമയുടെ ഉൽപ്പന്നങ്ങൾ ഹോർട്ടികോർപ് ഔട്ട്‌ ലെറ്റുകൾ വഴിയും വിൽപ്പനയ്‌ക്കെത്തിക്കുന്ന പുതിയ സംരംഭമാണിത്‌. സംസ്ഥാന സർക്കാരിന്റെ 100 ദിനങ്ങൾ 100 പദ്ധതികൾ എന്നതിന്റെ ഭാഗമായാണിത്. കേരളത്തിലെ കർഷകരിൽനിന്ന് നേരിട്ട് സംഭരിച്ച് ആധുനിക സംവിധാനത്തിൽ ശാസ്ത്രീയമായി സംസ്‌കരിച്ച അഗ്‌മാർക്ക് ഗുണനിലവാര മുദ്രയോടുകൂടിയ ഹോർട്ടികോർപ്‌ അമൃത് തേനാണ് മിൽമ ബൂത്ത് വഴി ഉപഭോക്താക്കൾക്ക് ലഭിക്കുക. 
മിൽമയുടെ പാലും മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങളായ തൈര്, നെയ്യ്, ജ്യൂസ്, ഫ്‌ളേവേർഡ് മിൽക്ക് എന്നിവ ഹോർട്ടികോർപ്പും വിപണനം നടത്തും.  ക്ഷീരകർഷകർക്ക് തേനീച്ചക്കൂടുകളും വിതരണം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top