20 November Wednesday
സംഭവം 1995ൽ മലപ്പുറത്ത്‌

ബിജെപി നേതാവിന്റേത്‌ കൊലപാതകം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019
 
തൃശൂർ
മലപ്പുറം ചെമ്മലശേരിയിലെ  ബിജെപി നേതാവ്‌  മോഹനചന്ദ്രന്റെ മരണം കൊലപാതകം. 1995ലാണ്‌ മോഹനചന്ദ്രൻ മരിച്ചത്‌. വാഹനാപകടമെന്ന നിലയിലാണ്‌ അന്നു കേസ്‌ പരിഗണിച്ചത്‌.  സംഭവത്തിനു പിന്നിൽ ജം ഇയ്യത്തുൾ ഇസ്ഹാനിയ എന്ന തീവ്രവാദ സംഘടന.  തൊഴിയൂരിലെ സുനിൽ വധക്കേസിലെ പ്രതികൾ ഉൾപ്പെട്ട  സംഘമാണ്‌ കൊലപാതകം നടത്തിയത്‌. 
നിരവധി കൊലക്കേസിൽ പ്രതിയായ  സെയ്തലവി അൻവരിയുടെ നേതൃത്വത്തിലുള്ള  സംഘമാണ് കൊല നടത്തിയത്‌.  സുനിൽ വധക്കേസിൽ പിടിയിലായവരെ ചോദ്യംചെയ്തപ്പോഴാണ്  വിവരം പുറത്തുവന്നതെന്ന് പൊലീസ് അറിയിച്ചു.   മോഹനചന്ദ്രൻ വധം വാഹനാപകടമാക്കി മാറ്റുകയായിരുന്നു. 
ബിജെപി നേതാവ്‌ മോഹനചന്ദ്രൻ 1995 ആഗസ്റ്റ് 19ന്‌  രാത്രി 11ന് കടയടച്ച് സൈക്കിളിൽ ഭാര്യവീട്ടിലേക്ക് പോകുമ്പോഴാണ്‌ വധിച്ചത്‌. പിറ്റേന്ന്‌ തലയ്ക്ക് പരിക്കേറ്റ് മരിച്ചുകിടക്കുന്ന നിലയിലാണ്‌ മൃതദേഹം കണ്ടത്. അപകടമരണമാണെന്ന നിലയിലാണ്‌ പൊലീസ്‌ അന്വേഷണം നടത്തിയത്. കേസേറ്റെടുത്ത മലപ്പുറം ക്രൈംബ്രാഞ്ച്തെളിവില്ലാത്തതിനാൽ അവസാനിപ്പിച്ചു. 
 . സൈക്കിളിൽ പോവുകയായിരുന്ന മോഹനചന്ദ്രനെ ജീപ്പിടിച്ച് വീഴ്‌ത്തിയശേഷം വെട്ടി.  
സുനിൽവധക്കേസിൽ പ്രതികൾ സഞ്ചരിച്ച  ജീപ്പു തന്നെയാണ്‌ ഈ കേസിലും  ഉപയോഗിച്ചത്‌.  സെയ്തലവി അൻവരി, വഴിക്കടവ് അസീസ് എന്നിവരാണ്‌ നേതൃത്വം നൽകിയത്‌. സംഭവത്തിൽ ഉൾപ്പെട്ടവരെക്കുറിച്ച്‌ വിശദവിവരങ്ങൾ പ്രതിയിൽനിന്ന്  ലഭിച്ചതായി പൊലീസ് പറഞ്ഞു. ജീപ്പ് 25വർഷത്തിനുശേഷം അന്വേഷകസംഘം കസ്റ്റഡിയിലെടുത്തു. 
അന്വേഷണത്തിൽ ഡിവൈഎസ്‌പി കെ എ സുരേഷ്ബാബുവിനെ കൂടാതെ ഇൻസ്പെക്ടർ കെ എം ബിജു, എഎസ്ഐ അജിത്കുമാർ, എസിപിഒമാരായ വിനോദ്കുമാർ, ജയപ്രകാശ്, രാജേഷ് എന്നിവരുമുണ്ടായിരുന്നു. 
ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ നിർദേശപ്രകാരം മലപ്പുറം മോഹനചന്ദ്രൻ  വധക്കേസ് പുനരന്വേഷിക്കാൻ തീരുമാനിച്ചു. ഈ കേസിലെ പ്രതികളെ ഉടൻ അറസ്റ്റുചെയ്യുമെന്നും അന്വേഷകസംഘം അറിയിച്ചു.
പ്രധാന വാർത്തകൾ
 Top