29 October Thursday

യുവതിയുടെ ആത്മഹത്യ: ആർഎസ്എസ് മുൻ മുഖ്യശിക്ഷക് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
ചേർപ്പ്
പ്രേമിച്ച പെൺകുട്ടിയെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആർഎസ്എസ് മുൻ മുഖ്യശിക്ഷകായ യുവാവിനെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. 
കോടന്നൂർ ചാക്യാർകടവിൽ പടിവട്ടം  ഷിനു(30)വാണ് അറസ്റ്റിലായത്. ഒന്നര വർഷം മുമ്പ് പ്രതിയുടെ വിവാഹദിവസമാണ് യുവതി ആത്മഹത്യ ചെയ്തത്. തന്നോട് പ്രണയം നടിച്ച്   ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് എഴുതിവച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ആത്മഹത്യാകുറിപ്പ് സഹിതം വീട്ടുകാർ പൊലീസിൽ പരാതി നൽകി. കുറിപ്പ് കൈയെഴുത്ത് വിദഗ്‌ധപരിശോധനയ്ക്ക് വിധേയമാക്കിയശേഷമാണ്   ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുത്തത്. പ്രതി ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന്‌ ചേർപ്പ് സിഐ ടി വി ഷിബു  ഇയാളെ അറസ്റ്റ് ചെയ്തു.   കോടതിയിൽ ഹാജരാക്കി  റിമാൻഡ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top