21 August Wednesday

എൽഡിഎഫ‌് സ്ഥാനാർഥികളെ വിജയിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
 
തൃശൂർ
20 ലോക‌്സഭാ മണ്ഡലത്തിലും എൽഡിഎഫ‌് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ തൃശൂരിൽ ചേർന്ന പിന്നോക്കമുന്നണി യോഗം തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ അഡ്വ. ആർ കലേഷ‌് ഉദ‌്ഘാടനം ചെയ‌്തു. കെ കെ തങ്കമണിയൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എഫ‌് ജോയി സെക്രട്ടറി റെജിമോൻ, ജില്ലാ സെക്രട്ടറി കെ എച്ച‌് അനസ‌് എന്നിവർ സംസാരിച്ചു. ചാലക്കുടി ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി ഇന്നസെന്റിനെ ഇരിങ്ങാലക്കുടയിലെത്തി മുന്നണി നേതാക്കൾ ഹാരാർപ്പണം നടത്തി. 
തൃശൂർ
കേരള വാട്ടർ അതോറിററി പെൻഷനേഴ‌്സ‌് ഓർഗനൈസേഷൻ ജില്ലാ പ്രവർത്തകയോഗം കേരളത്തിലെ 20 മണ്ഡലത്തിലേയും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ യു എം കുഞ്ഞുമോൻ അധ്യക്ഷനായി. ടി എസ‌് ലക്ഷ‌്മണൻ റിപ്പോർട്ട‌് അവതരിപ്പിച്ചു. ടി എം വിൽസൻ, എ  എ ഡേവിസ‌്, സത്യഭാമ എന്നിവർ സംസാരിച്ചു.പി ശശിധരൻ സ്വാഗതവും എ ശിവദാസൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top