തൃശൂർ
അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധിപ്പിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങളർപ്പിച്ച് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി എം എസ് പ്രേമലത ഉദ്ഘാടനം ചെയ്തു. ഗീത ശ്രീധരൻ അധ്യക്ഷയായി. ദീപ മുകുന്ദൻ സ്വാഗതവും ലളിത സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..