20 June Sunday

ബിജെപി കുഴൽപ്പണക്കവർച്ച:
8 ലക്ഷംകൂടി കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021

തൃശൂർ

കൊടകരയിലെ ബിജെപി കുഴൽപ്പണക്കവർച്ചക്കേസിൽ അന്വേഷകസംഘം കൂടുതൽ പണം കണ്ടെത്തി. 
കസ്റ്റഡിയിൽ വാങ്ങിയ പ്രതി ഷുക്കൂറിൽ നിന്നാണ് പണം കണ്ടെടുത്തത്. ഷുക്കൂറിന്റ വെള്ളാങ്കല്ലൂരിലെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ കോഴിക്കൂട്ടിൽ ഒളിപ്പിച്ച എട്ട് ലക്ഷം രൂപയാണ്  കണ്ടെടുത്തത്. 
തനിക്ക് പത്ത് ലക്ഷം ലഭിച്ചുവെന്നും ബാക്കി മാെബൈൽ ഫോണിനും വാഹനം റിപ്പയർ ചെയ്യാനും ഉപയോഗിച്ചെന്ന് ഷുക്കൂർ മാെഴി നൽകിയിട്ടുണ്ട്. ഇതോടെ കേസിൽ 77 ലക്ഷം രൂപ കണ്ടെടുത്തു.  കേസിലെ മുഖ്യ പ്രതികളെന്ന് സംശയിക്കുന്ന രഞ്ജിത്തിനേയും മാർട്ടിനേയും ചോദ്യം ചെയ്യും. 
ഇരുവരേയും ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം കേസിലെ മുഖ്യ ആസൂത്രകരായ മുഹമ്മദ് അലി, സുജേഷ് ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top