24 October Thursday

വീട്ടമ്മയ്‌ക്കു നേരെ ആർഎസ്എസ്–-ബിജെപി ആക്രമണം

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019
 അരിമ്പൂർ
വീട് കയറി ആക്രമിക്കുന്നത് പ്രതിരോധിച്ച  വീട്ടമ്മയെ  ആർഎസ്എസ് –-ബിജെപി സംഘം  ആക്രമിച്ച് പരിക്കേൽപ്പിച്ചു. അക്രമിസംഘത്തിന്റെ വടികൊണ്ടുള്ള അടിയിൽ മുഖത്തിന്‌ ഗുരുതരമായി പരിക്കേറ്റ മരോട്ടിക്കൽ ഷീല ബാബുവി (42)നെ  എലൈറ്റ് ഹോസ്പിറ്റലിൽ അടിയന്തര  ശസ്ത്രക്രിയക്ക് വിധേയയാക്കി. പ്ലാസ്റ്റിക് സർജറിയിലൂടെയാണ് ഇവരുടെ മുഖത്തിന്റെ വികൃത ഭാഗം ഭാഗികമായി മാറ്റിയെടുക്കാനായത്.
മനക്കൊടി സ്വദേശിയായ ഷീലയെ ചെന്നൈയിലേക്കാണ് വിവാഹം കഴിച്ച് അയച്ചിട്ടുള്ളത്. ഓണത്തിന്‌ ഭർത്താവും മകളും മരുമകനും ചേർന്ന് മനക്കൊടിയിലെ സഹോദരന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു. ഷീലയുടെ സഹോദരന്റെ മകൻ ശ്രീരാജിനെ ലക്ഷ്യം വച്ചാണ് സംഘം എത്തിയത്. മനക്കൊടി സ്വദേശികളും ആർഎസ്എസ് പ്രവർത്തകരുമായ  രാഹുൽ (ചെമ്പുണ്ട് 30), ബിജെപി പ്രവർത്തകൻ  നൈജു ( നെട്ടൂസ് 28) ബാലു ( 28) എന്നിവരാണ് ആക്രമണം നടത്തിയത്‌.  2012 ൽ മനക്കൊടി ഉദയ കലാ സമിതി ഓഫീസ് ആക്രമിച്ച കേസിൽ ഒന്നര വർഷം മുമ്പ്  എട്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ട നാല് പ്രതികളിൽ പ്രധാന പ്രതിയായ ചെമ്പുണ്ട്  രാഹുൽ. ജാമ്യത്തിൽ ഇറങ്ങി  ഈ കേസിൽ പ്രധാന സാക്ഷിയായിരുന്ന ശ്രീരാജിനെ ആക്രമിക്കാനാനായി പദ്ധതിയിടുകയായിരുന്നു. ഷീലയുടെ സഹോദരൻ മരോട്ടിക്കൽ സുന്ദരൻ  നൽകിയ പരാതിയിൽ   അന്തിക്കാട് പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.
പ്രധാന വാർത്തകൾ
 Top