16 July Tuesday

പ്രതിഭാസമൃദ്ധം ഉത്സവം

സ്വന്തം ലേഖകൻUpdated: Thursday May 16, 2019
ഇരിങ്ങാലക്കുട
ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക പരിപാടികൾ അന്തർദേശീയ–-ദേശീയ പ്രതിഭകളുടെയും പരിപാടികളുടെ   വൈവിധ്യം കൊണ്ടും ശ്രദ്ധേയമാവുകയാണ‌്. പൂർണാർഥത്തിൽതന്നെ സാംസ്കാരിക നിറവിന്റെ ഉത്സവമായി കൂടൽമാണിക്യം ഉത്സവം മാറുന്നു.
 ദേശീയ സംഗീതനൃത്ത വാദ്യോത്സവത്തിന് തുടക്കം കുറിച്ച‌് പ്രത്യേക പന്തലിൽ സാംസ്കാരിക പരിപാടികൾ പ്രൊഫ. കെ യു അരുണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ നിമ്യ ഷിജു അധ്യക്ഷയായി. ദേവസ്വം ചെയർമാൻ യു പ്രദീപ്‌ മേനോൻ, അഡ്മിനിസ്‌ട്രേറ്റർ എ എം സുമ എന്നിവർ സംസാരിച്ചു. 
ബുധനാഴ്ച കൊടിപ്പുറത്ത് വിളക്കിന് കുന്നക്കുടി ബാലമുരളി കൃഷ്ണയുടെ സംഗീത സദസ്സോടെയായിരുന്നു തുടക്കം. തുടർന്ന്  ശാകുന്തളം കൂടിയാട്ടവും സീതാപഹരണം യക്ഷഗാനവും അവതരിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട‌് 5.15ന് വി ആർ ദിലീപ്കുമാർ കർണാടക സംഗീത കച്ചേരിയും തുടർന്ന് പാർവതി ബാവുളിന്റെ നേതൃത്വത്തിൽ ബാവുൾ സംഗീതവും അവതരിപ്പിക്കും. 17ന് വൈകിട്ട‌് 5. 15ന് ബാഗ്ലൂർ ഹേരംബയുടെയും ഹേമന്തയുടെയും പുല്ലാങ്കുഴൽകച്ചേരി, 8 30ന് ശങ്കർ കന്തസ്വാമി(മലേഷ്യ)യുടെ ഭരതനാട്യം. 18ന് പകൽ 5 .15ന് കലാമണ്ഡലം വീണ വാര്യരുടെ മോഹിനിയാട്ട കച്ചേരി, 7 30ന് പണ്ഡിറ്റ് ജയതീർഥ് മേവുണ്ടിയുടെ ഹിന്ദുസ്ഥാനി കച്ചേരി. 19ന് 5 .15ന് ശ്രീരഞ‌്ജിനി സന്താനഗോപാല(ചെന്നൈ)ന്റെ കർണാടക സംഗീത കച്ചേരി, 8 .30ന്  മാളവിക സരുകായുടെ ഭരതനാട്യ കച്ചേരി. 20ന് പകൽ  5 .15ന് ശ്രീലക്ഷ്മി ഗോവർദ്ധനൻ അവതരിപ്പിക്കുന്ന  കുച്ചിപ്പുടി നൃത്താവിഷ്കാരം, 7 .30ന്‌ ഡോ. ജയന്തി കുമരേഷ്, വിദ്വാൻ കുമരേഷ് എന്നിവർ അവതരിപ്പിക്കുന്ന വീണാ–-വയലിൻ സമന്വയം. 
21ന‌് വൈകിട്ട‌് 5. 30ന് വിഗ്‌നേഷ് ഈശ്വറിന്റെ(ചെന്നെ) കർണാടക സംഗീത കച്ചേരി, 8 30ന് സുജാത മഹോപാത്ര(ഭുവനേശ്വർ)യുടെ ഒഡീസി. 22ന് വൈകിട്ട‌് 5 .15ന് വിശാൽ കൃഷ്ണയുടെ കഥക്, 7 30 മുതൽ മല്ലാഡി ബ്രദേഴ്‌സി(വിജയവാഡ)ന്റെ കർണാടക സംഗീത കച്ചേരി. 23ന് രാത്രി ആറ് മുതൽ മട്ടന്നൂർ ശ്രീകാന്തും മട്ടന്നൂർ ശ്രീരാജും അവതരിപ്പിക്കുന്ന ഇരട്ടതായമ്പകയുമാണ് സംഗീത–- നൃത്ത–- വാദ്യോത്സവത്തിൽ.
പ്രധാന വാർത്തകൾ
 Top