14 November Thursday

തൃശൂരിൽ സൈബർ സ്റ്റേഷൻ

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

തൃശൂർ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ തൃശൂരിൽ ആരംഭിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക‌്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ‌്തു. സംസ്ഥാനത്തെ നാലു റേയ‌്ഞ്ചുകളിലാണ് സൈബർ സ്റ്റേഷൻ വരുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ ഉദ്ഘാടനം കഴിഞ്ഞു. കോഴിക്കോട് മാത്രമാണ് ഉദ്ഘാടനത്തിന് കാത്തിരിയ്ക്കുന്നത്.  
ചടങ്ങിൽ നോർത്ത് സോൺ എഡിജിപി ഡോ. ഷെയ്ക്ക് ദർവേഷ് സാഹിബ് അധ്യക്ഷനായി.  തൃശൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ, സിറ്റി പൊലീസ് കമീഷ‌്ണർ ജി എച്ച് യതീഷ്ചന്ദ്ര, റൂറൽ എസ‌്‌പി കെ പി വിജയകുമാർ, അഡീഷണൽ കമീഷ‌്ണർ ഓഫ് പൊലീസ് എം സി ദേവസ്യ, തൃശൂർ എസിപി വി കെ രാജു, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എസിപി എസ് ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
സിഐ സി ശിവപ്രസാദിനാണ് ജില്ലാ സൈബർ സ്റ്റേഷൻ ചുമതല. വിദഗ‌്ധ പരിശീലനം കഴിഞ്ഞ 15 പൊലീസ് ഉദ്യോഗസ്ഥരാണ് സൈബ്രർ ക്രൈം സ്ക്വാഡിലുള്ളത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ   സൈബർ കുറ്റകൃത്യങ്ങളെല്ലാം ഇനി സൈബർ സ്റ്റേഷൻ അന്വേഷിക്കും. ആധുനിക സജ്ജീകരണങ്ങളും, അത്യാധുനിക കംപ്യൂട്ടറുകളും ഇവിടെയുണ്ട്.
പ്രധാന വാർത്തകൾ
 Top