സംസ്ഥാന ബജറ്റിൽ കുടുംബശ്രീക്ക് അകമഴിഞ്ഞ ധനസഹായവും പിന്തുണയും അനുവദിച്ചു ഈ സർക്കാർ. കുടുംബശ്രീ പ്രവർത്തനത്തിനും വിപുലീകരണത്തിനും മാത്രം 1749 കോടി രൂപയാണ് വകയിരുത്തിയത്. കുടുംബശ്രീക്ക്, കരുത്തുപകരാൻ ഉതകുന്നതാണ് ഈ പരിഗണന. സിഡിഎസ് അംഗമെന്നനിലയിൽ ഈ നേട്ടത്തിൽ അഭിമാനിക്കുന്നു.
സിഡിഎസ് ചെയർപേഴ്സണ്‍ 1000 രൂപ വർധിപ്പിച്ച് 8000 രൂപയും, സിഡിഎസ് അംഗങ്ങൾക്ക് 500 രൂപ യാത്രാബത്ത (ഹോണറേറിയം)യും വകയിരുത്തിയത് ആശ്വാസകരമാണ്. സിഡിഎസ് അംഗങ്ങളുടെ അധ്വാനം കണ്ടറിഞ്ഞ ജനകീയ സർക്കാരാണിത്. ഇടത്തരക്കാരെ കൈപ്പിടിച്ചുയർത്തുന്ന ഒട്ടേറെ പദ്ധതികൾ ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.
ബിന്ദു സുരേഷ്, നടത്തറ സിഡിഎസ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..