തൃശൂർ
പാവങ്ങളെ പരിഗണിക്കുന്ന സർക്കാരാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു ബജറ്റ് പ്രഖ്യാപനം. കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെ ക്ഷേമപെൻഷനുകൾ 100 രൂപ വർധിപ്പിച്ചത് വലിയ കാര്യമാണ്. വർഷങ്ങളോളം പാടത്ത് പണിയെടുത്ത പ്രായംചെന്ന കർഷകത്തൊഴിലാളികൾക്ക് മാസംതോറും മുടങ്ങാതെ ലഭിക്കുന്ന പെൻഷൻ തരുന്ന ആശ്വാസവും ആത്മവിശ്വാസവും മറക്കില്ല. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമ്പോൾ 600 രൂപയുണ്ടായിരുന്ന പെൻഷനാണ് 1600 രൂപയായത്. അവശ വിഭാഗത്തിന്റെ അവകാശമാണ് ക്ഷേമപെൻഷൻ എന്ന് ഉറപ്പിക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു. 1980ലെ നായനാർ സർക്കാരാണ് കർഷകത്തൊഴിലാളി പെൻഷൻ തുടങ്ങിയത്. വയസ്സുകാലത്ത് മരുന്നു വാങ്ങാനും ആരേയും ആശ്രയിക്കാതെ ജീവിക്കാനാവുന്നതും പെൻഷൻ കിട്ടുന്നതിന്റെ അന്തസ്സുകൊണ്ടാണ്.
പൂങ്കുന്നം ബ്രഹ്മകുളം പരേതനായ ലോനയുടെ ഭാര്യ ഏല്യ (78)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..