21 February Thursday
പ്രളയം

മുളങ്കാടുകൾ ഇപ്പോഴും ചാലക്കുടി പാലത്തിനടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

ചാലക്കുടി പുഴപ്പാലത്തിനടിയിൽ പ്രളയകാലത്ത് അടിഞ്ഞുകൂടിയ മുളങ്കൂട്ടങ്ങൾ

ചാലക്കുടി 
പ്രളയത്തിൽ ഒഴുകിയെത്തിയ മുളങ്കാടുകൾ ചാലക്കുടി പുഴപ്പാലത്തിനടിയിൽനിന്നും ഇനിയും നീക്കം ചെയ്തിട്ടില്ല. 
ശ്രീധരമംഗലം ക്ഷേത്രത്തിന് സമീപം പുഴപ്പാലത്തിനടിയിൽ കുടുങ്ങിയ മുളങ്കാടുകളാണ് ഇപ്പോഴും പുഴയിലെ ഒഴുക്കിന് തടസ്സമായി കിടക്കുന്നത്. പാലത്തിന്റെ തെക്കേ ഭാഗത്ത് മണ്ണിടിഞ്ഞും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നുണ്ട്. 
ഇവയും ഇതുവരെ നീക്കം ചെയ്യാനായിട്ടില്ല. ഇതിനു പുറമെയാണ് മുളങ്കൂട്ടങ്ങൾ വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമായിരി ക്കുന്നത്. ഇവിടെ അടിഞ്ഞുകൂടിയ മുളങ്കൂട്ടങ്ങൾ മുളച്ച് വലുതായിത്തുടങ്ങിയിട്ടുണ്ട്. 
മുളങ്കാടുകൾ വളർന്ന് വലുതായാൽ പാലത്തിന്റെ തൂണുകളുടെ ബലത്തിന് ഭീഷണിയാകും. കൂടാതെ വെള്ളത്തിന്റെ ഒഴുക്കിനെയും കാര്യമായി ബാധിക്കും.  
പാലത്തിന്റെ സുരക്ഷാചുമതല ദേശീയപാത അതോറിറ്റിക്കാണ്. എന്നാൽ,  ഇവ നീക്കം ചെയ്യാൻ അധികൃതർ ഇതുവരേയും തയ്യാറായിട്ടില്ല.
പ്രധാന വാർത്തകൾ
 Top